ആവശ്യമായ ചേരുവകൾ
മാങ്ങ പഴുത്തത് – 3 എണ്ണം
ചൗവരി – 200 ഗ്രാം
പാൽ – 1 ലിറ്റർ
പഞ്ചസാര – 4 ടേബിൾ സ്പൂൺ
കണ്ടെൻസ്ഡ് മിൽക്ക് – 500 ഗ്രാം
തയ്യാറാക്കുന്ന വിധം
ചൗവ്വരി 6-7 മണിക്കൂർ കുതിർത്ത് വെക്കുക. കുതിർന്ന ശേഷം കഴുകി എടുക്കുക. ഒരു പാനിൽ വെള്ളം ഒഴിച്ച് ചൗവരി വേവിക്കുക. വെന്തു കഴിഞ്ഞ ശേഷം വെള്ളം വാലാൻ വെയ്ക്കുക.
1 ലിറ്റർ പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ചു വെച്ച ചൗവരി ചേർത്തി 10 മിനിട്ട് തിളപ്പിക്കുക. തണുക്കാൻ വെക്കുക.
മിക്സറിൽ 2 മാങ്ങയും കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തണുപ്പിച്ചു വച്ച പാലിൽ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. (1 മാങ്ങാ ചെറിയ കഷ്ണങ്ങൾ ആക്കി ഫ്രീസറിൽ 2-3 മണിക്കൂർ വെക്കുക).
2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് വെച്ച് തണുപ്പിച്ച ശേഷം, ഫ്രീസറിൽ വച്ചിരിക്കുന്ന മാങ്ങാ കഷ്ണങ്ങൾ ചേർത്ത് കഴിക്കാവുന്നതാണ്. തണുപ്പ് ഇഷ്ടമല്ലാത്തവർക്ക് ഫ്രിജിൽ വയ്ക്കാതെയും കഴിക്കാം.
നീലം മാങ്ങ അല്ലെങ്കിൽ അൽഫോൻസ മാങ്ങഉപയോഗിച്ച് തയാറാക്കിയാൽ ഏറെ രുചികരമാണ് ഈ റെസിപ്പി
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















