Payyoli Chicken Fries | പയ്യോളി ചിക്കൻ ഫ്രൈ

 ആവശ്യമായ ചേരുവകൾ 

ചിക്കൻ – 500 ഗ്രാം (ഉപ്പും മുളകും മഞ്ഞളും തിരുമ്മി വച്ചത്) 

മുളകു പൊടി – 1 ടീ സ്പൂൺ 

കശ്മീരി മുളകുപൊടി 2 1 /2  ടീ സ്പൂൺ   

മഞ്ഞൾപ്പൊടി – 1 /4 ടീ സ്പൂൺ  

ഗരം മസാല – 1 /4 ടീ സ്പൂൺ 

പച്ചമുളക് – 3 

അരിപ്പൊടി – 1 ടേബിൾ സ്പൂൺ  

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1  ടീ സ്പൂൺ  

വിനാഗിരി/നാരങ്ങ – 1 /2   ടേബിൾ സ്പൂൺ 

തേങ്ങ 1 ടേബിൾ സ്പൂൺ 

കറിവേപ്പില  

വെളിച്ചെണ്ണ  

ഉപ്പ്

തയ്യാറാക്കുന്ന വിധം

   ഒരു പാത്രത്തിൽ മുളക് പൊടി, കാശ്മീരി മുളക് പൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, വിനാഗിരി, പച്ചമുളക്, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ഇട്ടതിനു ശേഷം കുറച്ചു വെള്ളം ഒഴിച് മിക്സ് ചെയ്യുക. 

   അതിനു ശേഷം വരഞ്ഞു വെച്ച ചിക്കൻ അതിലേക്ക് ഇട്ട് കൈ കൊണ്ട് മിക്സ് ചെയ്യുക. ശേഷം ഒരു മണിക്കൂർ ഇത് ഡ്ജിൽ  വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞു ഒരു ടേബിൾ സ്പൂൺ അരി പൊടി കൂടെ ചേർത്തു, വെളിച്ചെണ്ണയിൽ ഫ്രൈ യ്ത് എടുക്കുക. 

   അതെ എണ്ണയിൽ തേങ്ങയും കറിവേപ്പിലയും ഇട്ട് വറുത്തെടുക്കാം. അത് ചിക്കനിലേക്ക് ഇട്ട് മിക്സ് ചെയ്യുക. രുചികരമായ പയ്യോളി ചിക്കൻ തയാർ.

Read more : 

      അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ