ആവശ്യമായ ചേരുവകൾ
മുട്ട-3
പഞ്ചസാര- 240 ഗ്രാം
കോൺഫ്ലോർ- 1 ടീ സ്പൂൺ
വെളുത്ത വിനാഗിരി-1 ടീ സ്പൂൺ
വാനില എസ്സെൻസ്- 1 ടീ സ്പൂൺ
പാഷൻഫൂട്ട് പൾപ്പ്
ചെറിയ കഷ്ണങ്ങളാക്കിയ കിവി
തയ്യാറാക്കുന്ന വിധം
മുട്ടയുടെ വെള്ളയും മഞ്ഞയും വേർത്തിരിക്കുക. ശേഷം മുട്ടയുടെ വെള്ള ബീറ്റ് ചെയ്തെടുക്കുക. ബീറ്റ് ചെയ്യുന്നതിനിടോപൊപ്പം പഞ്ചസാര 3-4 തവണകളായി ചേർത്ത് കൊടുക്കണം. പഞ്ചസാര അലിഞ്ഞ് മിസ്രിതത്തിനോടൊപ്പം ചേരുന്നതു വരെ ബീറ്റ് ചെയ്യുക.
ശേഷം കോൺഫ്ലോർ, വിനാഗിരി, വാനില എസ്സെൻസ് എന്നിവയും ചേർക്കാം. ഈ മിശ്രിതം ബീറ്റ് ചെയ്ത് വെച്ച മുട്ടയുടെ വെള്ളയിലേക്ക് ചേർക്കുക. ഒരു മിനിറ്റ് നേരം ഇളക്കുക.
തുടർന്ന് ഒരു ട്രേയിൽ ഫോയിൽ പേപ്പർ നിരത്തി അതിന് മുകളിൽ ഇഷ്ടമുള്ള ഡിസൈനിൽ തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റർ ഒഴിക്കാം.
നോൺ-സ്റ്റിക്ക് ബേക്കിംഗിനായി പേപ്പറിൽ പൈപ്പ് ചെയ്ത് 45 മിനിറ്റ് ഓവനിൽ വയ്ക്കുക. ഓവൻ ടെമ്പറേച്ചർ 100C ആക്കി 15 മിനിറ്റ് കൂടി ബേക്ക് ചെയ്യുക. ബാറ്റർ പാകമായോ എന്നറിയാൻ തയ്യാറാക്കിയ പവ്‌ലോവയുടെ അടിയിൽ തട്ടുമ്പോൾ പൊള്ളായായ ഒരു ബോക്സിൽ തട്ടുമ്പോഴുണ്ടാകുന്ന ശബ്ദം പോലെ കേൾക്കാൻ സാധിക്കും.
ശബ്ദം കേൾക്കുന്നെങ്കിൽ ബാറ്റർ പാകമായെന്നർത്ഥം. പവ്‌ലോവയുടെ മുകളിൽ വിപ്പിംഗ് ക്രീമും ഇഷ്ടമുള്ള പഴങ്ങളും ചേർത്ത് അലങ്കരിച്ച് കഴിക്കാം.
വിപ്പിംഗ് ക്രീമിന് മുകളിലായി പാഷൻഫ്രൂട്ട് പൾപ്പ് ഒഴിച്ചാണ് അലങ്കരിക്കേണ്ടത്. അതിന് മുകളിലായി ചെറിയ കഷ്ണങ്ങളാക്കിവെച്ചിരിക്കുന്ന കിവിയും ചേർത്ത് ഡെക്കറേറ്റ് ചെയ്യാം.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















