ഗ്ലാസ്ഗോ ∙ ഗ്ലാസ്ഗോയിൽ യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ ഇടവക ദേവാലയത്തിന് ക്രമീകരണമായി. പ്രഥമ കുർബാന 2024 മാർച്ച് 2 ശനിയാഴ്ച നടക്കും. ഗ്ലാസ്ഗോ നഗരത്തിന് സമീപം ഹാമിൽടണിലെ സെന്റ് മേരീസ് ആൻഡ് സെന്റ് മൈക്കിൾസ് കോഓപ്റ്റിക് ഓർത്തഡോക്സ് പള്ളിയിലാണ് യാക്കോബായ സഭയുടെ കീഴിൽ മലയാള ഭാഷയിൽ ആരാധന ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ എല്ലാ മാസവും ഒന്നാം ശനിയാഴ്ചകളിലാണ് മലയാളം കുർബാന നടത്തുന്നത്.
പുതിയ ഇടവകയുടെ രൂപീകരണ പ്രവർത്തനങ്ങൾക്ക് വികാരി ഫാ. ജോർജുകുട്ടി പറക്കാട്ടിൽ, ഡീക്കൻ ഏലിയാസ് വർഗീസ് എന്നിവരെ യുകെ ഭദ്രാസനാധിപൻ ഐസക്ക് മാർ ഒസ്താത്തിയോസ് ചുമതലപ്പെടുത്തിയിരുന്നു. പ്രഥമ കുർബാനയിൽ ഭദ്രാസന സെക്രട്ടറി ഫാ. എബിൻ മർക്കോസ് ഊന്നുകല്ലുങ്കൽ പങ്കെടുക്കും.യുകെ ഭദ്രാസനത്തിന് കീഴിലുള്ള സ്കോട്‌ലൻഡിലെ മൂന്നാമത്തെ ദേവാലയമാണ് ഗ്ലാസ്ഗോയിലേത്. നിലവിൽ തലസ്ഥാനമായ എഡിൻബറയിലും അബർഡീനിലും സഭയ്ക്ക് ഇടവക പള്ളികളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +44 7587 413103, +44 7971 478369. പള്ളിയുടെ പോസ്റ്റ്കോഡ്: ML3 9HT
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ