റഷ്യയുടേയും യുഎസിന്റെയും ഉപഗ്രങ്ങള്‍ ഇന്ന് ബഹിരാകാശത്ത് കൂട്ടിയിടിച്ചേക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിയിടി നടക്കുന്ന സമയത്തു മറ്റ് ഉപഗ്രഹങ്ങള്‍ക്കും ഇത് ഭീക്ഷണിയായി മാറും. ഈ ഉപഗ്രഹങ്ങളുടെ കൂട്ടിയിടി ബഹിരാകാശത്തു വലിയ തരത്തിൽ അവശിഷ്ടങ്ങൾ സൃഷ്ട്ടിച്ചേക്കും. ഉപഗ്രഹങ്ങൾ പോകുന്ന അതെ ഭ്രമണപഥത്തിലുള്ള മറ്റു ഉപഗ്രഹങ്ങൾക്ക് ഇവ വെല്ലുവിളിയാണ്
നാസയുടെ തെര്‍മോസ്ഫിയര്‍ ലോണോസ്ഫിയര്‍ മെസോസ്ഫിയര്‍ എനര്‍ജെറ്റിക്‌സ് ആന്റ് ഡൈനാമിക്‌സ് (ടൈംഡ്) ദൗത്യ ഉപഗ്രഹവും റഷ്യയുടെ കോസ്‌മോസ് 2221 ഉപഗ്രഹവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയിരിക്കുന്നത്.
- Read more….
- ഇനി ഗൂഗിൾ പേയ്ക്ക് പകരം ഗൂഗിൾ വാലറ്റ്: എന്താണ് ഗൂഗിൾ വാലറ്റ് ?
- നാല്‍പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് രജനികാന്തും ഭാര്യയും: വൈറലായി സൗന്ദര്യ രജനികാന്തിന്റെ കുറിപ്പ്|Rajinikanth & Wife Latha Celebrate 43 Years of Marriage
- ഹിമാചലിൽ ഇങ്ങനെയും ചില സ്ഥലങ്ങളുണ്ട്.
- താരൻ കാരണം മുടി കൊഴിച്ചിലും ചൊറിച്ചിലുമുണ്ടോ? ഏത് താരനെയും ദിവസങ്ങൾക്കുള്ളിൽ അകറ്റാൻ സഹായിക്കും അമ്മമാരുടെ ഈ ട്രിക്കുകൾ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
ബുധനാഴ്ച ഭൂമിയില്‍ നിന്ന് 600 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ഈ രണ്ട് ഉപഗ്രഹങ്ങളും അടുത്തെത്തും. ഇവയുടെ ഭ്രമണപഥം ക്രമീകരിക്കാന്‍ സാധിക്കില്ല. അതിനാല്‍ കൂട്ടിയിടിക്കാനിടയുണ്ട്. അതേസമയം നേരിയ വ്യ ത്യാസത്തില്‍ ഉപഗ്രഹങ്ങള്‍ പരസ്പരം കടന്നുപോവുമെന്നും വിലയിരുത്തലുണ്ട്.
നാസയുടെ ടൈംഡ് ദൗത്യം ഭൂമിയുടെ ഉപരിതല അന്തരീക്ഷം പഠിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭൂമിയ്ക്കും ബഹിരാകാശത്തിനും ഇടയിലുള്ള മെസോസ്ഫിയറിലും ലോവര്‍ തെര്‍മോസ്ഫിയര്‍/അയണോസ്ഫിയര്‍ എന്നിവിടങ്ങളില്‍ സൂര്യന്റെയും മനുഷ്യന്റെയും സ്വാധീനവൂം ദൗത്യം പഠിക്കുന്നു.