തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. യുഡിഎഫ് നിരപരാധികളെ കേസിൽ കുടുക്കുകയായിരുന്നു. യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്നും ഇ.പി.ജയരാജൻ ചോദിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ നിയമ പോരാട്ടം തുടരും. സി.പി.എമ്മിന്റെ നിരപരാധിത്വം ജനങ്ങള്‍ക്കറിയാമെന്നും ഇ.പി പറഞ്ഞു.
സിപിഎമ്മിനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ചിലർക്ക് സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ ഉള്‍പ്പടുത്തുകയായിരുന്നു കോണ്‍ഗ്രസ്. കുഞ്ഞനന്തൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനൻ മാഷിനെ ഉള്‍പ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം. അത് വടകരയിലുള്ളവർക്കും അറിയാം. സിപിഎമ്മിന് ഒരു പങ്കുമില്ല ഈ കേസിലെന്നും ഇപി കൂട്ടിച്ചേർത്തു.
ലീഗിനെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുന്നു. ലീഗിന് രാജ്യസഭാ സീറ്റ് പരിഗണിക്കാം എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ലീഗിന്റെ സീറ്റ് ഒഴിവ് വരുമ്പോള്‍ അത് കോണ്‍ഗ്രസ് ഏറ്റെടുക്കും. ലീഗിനെ കോണ്‍ഗ്രസ് പരിഹസിക്കുകയാണ്. ഇതിനോട് പ്രതികരിക്കാന്‍ ലീഗിന് ശേഷിയില്ലേ. അതിനുള്ള നേതാക്കള്‍ ഇല്ലേ.
ആറ് മാസം കഴിയുമ്പോള്‍ ഒഴിവ് വരുന്ന സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. ബിജെപിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസും യുഡിഎഫും മാറി. ഇടതുപക്ഷത്തെ മാത്രമാണ് ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം.
നിലവില്‍ നിയമസഭയില്‍ ജയിക്കാന്‍ കോണ്‍ഗ്രസിന്റെ വോട്ട് ലീഗിന് വേണ്ട. ലീഗിന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയില്ലേ? നാണംകെട്ട് ഇങ്ങനെ യു.ഡി.എഫില്‍ തുടരണോ എന്ന് അവര്‍ തീരുമാനിക്കട്ടെ. കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇപ്പോള്‍ രണ്ട് ചേരികളിലാണ്. പ്രധാനമന്ത്രി പറഞ്ഞ ഇരട്ടയക്കം പൂജ്യം പൂജ്യം ആണെന്നും അദ്ദേഹം പരിഹസിച്ചു.
Read more ….
- കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി
- പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസകോശത്തിൽ അണുബാധ; ഡൽഹിയിൽ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു
- പതഞ്ജലിക്ക് താക്കീതുമായി സുപ്രീം കോടതി:പതഞ്ജലി പരസ്യങ്ങൾ തടഞ്ഞു
- റഷ്യ- യുക്രൈയിൻ യുദ്ധം; 31000 യുക്രൈന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടു: സെലന്‍സ്കി
- ”പോരാട്ടം ബിജെപിക്കെതിരെ “; ഇക്കുറി ‘റിസ്ക്’ എടുക്കാൻ സിപിഎം ഇല്ല
















