ഇടുക്കി: മൂന്നാറിൽ ഓട്ടോയിൽ യാത്ര ചെയ്തവർക്കെതിരെയുണ്ടായ കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി,45) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു സുരേഷ് കുമാർ.
തിങ്കളാഴ്ച രാത്രി 10-ന് ആണ് സംഭവം. സുരേഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
ഓട്ടോയിൽ ഉണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവർക്കാണ് പരിക്ക്. ഇവരുടെ മകൾ പ്രിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന രണ്ടു ഇതര സംസ്‌ഥാന തൊഴിലാളികളും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.
മണിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. പരിക്കേറ്റവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. ഒറ്റയാന്റെ ആക്രമണം ആണെന്നാണ് ലഭിക്കുന്ന വിവരം. ഏത് ആനയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
















