കൊല്ലം: സംസ്ഥാനത്തെ മുടിഞ്ഞ തറവാടാക്കി ഇടതുഭരണം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്. കേരളത്തിൽ ഒരു പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സുരക്ഷിത ഇടം സംസ്ഥാന ഖജനാവാണെന്നു സതീശന് പരിഹസിച്ചു.
സംസ്ഥാനത്ത് ഒന്നിനും പണമില്ല. ഓട പണിയാൻ പണമില്ല. ഉച്ച ഭക്ഷണത്തിന് പണമില്ല, എസ്എസ്എൽസി പരീക്ഷ നടത്താൻ പണമില്ല. സപ്ലൈകോയിൽ സാധനമൊന്നുമില്ല. കെഎസ്ഇബി കടക്കെണിയിലാണ്.
സർക്കാർ ആശുപത്രിയിൽ മരുന്നില്ല. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ എഴുതി കൊടുത്ത ചോദ്യത്തിന് പുറത്തു നിന്നൊരു ചോദ്യം ഉണ്ടായാൽ മുഖ്യന് സഹിക്കില്ല. ചോദ്യം ചോദിക്കേണ്ടവരെ നേരത്തെ കണ്ടെത്തും. ചോദിക്കേണ്ട ചോദ്യം നേരത്തെ എഴുതി നൽകും. ദാരിദ്ര്യം പിടിച്ച കേരളത്തിന്റെ പുറത്ത് വിരിച്ചിട്ട പട്ട് കോണകമായിരുന്നു കേരളയീം പരിപാടിയെന്ന് വി ഡി സതീശൻ പറഞ്ഞു.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
















