കൊല്ലം: യുവാവും യുവതിയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ. കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്. തടിക്കാട് പൂണച്ചുൽവീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. സിബിമോളുടെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹിതരായ ഇരുവരും കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. വൈകിട്ട് ആറരയോടെയാണ് ബിജു പെട്രോളുമായി സിബിമോളുടെ വീട്ടിലെത്തിയത്. മുറിയിൽ വച്ച് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ബിജുവും പെട്രോളൊഴിച്ചു തീകൊളുത്തി.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
സംഭവം നടക്കുമ്പോൾ സിബിമോളുടെ വീട്ടിൽ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ ട്യൂഷനു പോയിരുന്നു. മരിച്ച സിബിമോളുടെ ഭർത്താവ് വിദേശത്താണ്. ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
















