റാഞ്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ ഏക കോണ്‍ഗ്രസ് എം.പിയായ ഗീത കോഡ ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഗീത കോഡ ബി.ജെ.പി. അംഗത്വമെടുത്തത്.
‘ഞാന്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ട് രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പാര്‍ട്ടി പറയുന്നുണ്ട്. പക്ഷേ അവരുടെ കുടുംബത്തെ മാത്രമേ കൊണ്ടുപോകൂ’. ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ഗീത പറഞ്ഞു. കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ അതൃപ്തിയാണ് ഗീത പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14-ല്‍ 12 സീറ്റുകളും ബി.ജെ.പിയും സഖ്യകക്ഷികളും നേടിയിരുന്നു. സിംഗ്ഭും ലോക്സഭാ സീറ്റില്‍ നിന്നാണ് ഗീത കോഡ വിജയിച്ചത്. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത.
ഗന്നത്പുര്‍ നിയോജക മണ്ഡലത്തില്‍നിന്ന് രണ്ടുപ്രാവശ്യം എം.എല്‍.എ. ആയിട്ടുണ്ട് ഗീത. മധു കോഡ 2009-ല്‍ സ്ഥാപിച്ച ജെ.ബി.എസ്. പാര്‍ട്ടി അംഗമായിരുന്നു. 2009-ല്‍ ജാര്‍ഖണ്ഡില്‍ നിന്ന് വിജയിച്ച ഏക ജെ.ബി.എസ്. എം.എല്‍.എയും ഗീതയായിരുന്നു. 2018-ലാണ് ജെ.ബി.എസ്. കോണ്‍ഗ്രസുമായി ലയിച്ചത്.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
















