ആവശ്യമായ ചേരുവകൾ
വെള്ളരിക്ക കഷ്ണങ്ങൾ – 500 ഗ്രാം
ചുവന്നുള്ളി ചതച്ചത് – 10 എണ്ണം
ഇഞ്ചി അരിഞ്ഞത് – ചെറിയ കഷ്ണം
പച്ചമുളക് അരിഞ്ഞത് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
തേങ്ങ ചിരകിയത് – 1 കപ്പ്
നല്ലജീരകം – ½ ടീസ്പൂൺ
വെളുത്തുള്ളി – 6 അല്ലി
പച്ചമുളക് (കാന്താരി) – 6 എണ്ണം
പുളിയുള്ള തൈര് – 1 കപ്പ്
കുരുമുളകുപൊടി – 1 ടീസ്പൂൺ
താളിക്കുന്നതിന്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉലുവ – ¼ ടീസ്പൂൺ
വറ്റൽമുളക് – 3 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെള്ളരിക്ക കഷ്ണങ്ങൾ എന്നിവ ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവുമൊഴിച്ച് മൂടിവച്ച് വെള്ളരിക്ക വേവുന്നതുവരെ വേവിക്കുക. തേങ്ങ, നല്ലജീരകം, വെളുത്തുള്ളി, പച്ചമുളക് എന്നിവ തൈര് ചേർത്തു നന്നായി അരച്ചെടുക്കുക.
ഈ അരപ്പ് വെള്ളരിക്കയിലേക്കു ചേർത്തു അല്പം വെള്ളവും കുരുമുളകുപൊടിയും ചേർത്ത് ഇളക്കി കുറഞ്ഞ തീയിൽ തിളപ്പിക്കുക. ഒന്നു തിളച്ചുകഴിഞ്ഞാൽ ചട്ടി തീയിൽ നിന്ന് ഇറക്കി വയ്ക്കാം.
ഇനി കറി താളിക്കുന്നതിനായി ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു കടുകും ഉലുവയും ഇട്ട് പൊട്ടിയ ശേഷം വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഈ കൂട്ട് കറിയിലേക്കു ഒഴിച്ച് ഇളക്കി എടുക്കാം. ഈ കറി കുറച്ചുനേരം മൂടിവെച്ച് ഉപയോഗിക്കുകയാണെങ്കിൽ കറിയുടെ സ്വാദും മണവും കൂടും.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















