തിരുവനന്തപുരം:തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ മരിച്ച കേസിലെ രണ്ടാം പ്രതി റജീന മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ.റജീനയുടെ പേരിൽ ഗുരുതരമായ കുറ്റങ്ങൾ ആണ് പൊലീസ് ചുമത്തിയിരിക്കുന്നത്.മരിച്ച യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യയാണ് റജീന.
ഒളിവിൽ പോയ റജീനയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപിപ്പിച്ചു. മരിച്ച ഷെമീറയെ അക്യുപങ്ചർ ചികിത്സക്ക് നറജീനയും പ്രേരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് ഗുരുതര വകുപ്പുകൾ ചുമത്തി റജീനയെ പ്രതി ചേർത്തത്.
Read more …..
- അക്ബർ, സീത വിവാദം: സിംഹത്തിന് പേര് നല്‍കിയതിന് ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു
- ആർ.എസ്.എസിനെ വിമർശിച്ചു; എഴുത്തുകാരി നിടാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- മാസപ്പടിയിൽ മുഖ്യമന്ത്രിക്കും പങ്ക്; പിണറായി നേരിട്ട് ഇടപ്പെട്ടു; തെളിവുകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
- കോട്ടയം പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
നവജാത ശിശുവിൻ്റെ മരണം, മനപ്പൂർവം അല്ലാത്ത നരഹത്യ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിൽ അറസ്റ്റിലായ അക്യുപങ്ചർ ചികിത്സകൻ ശിഹാബുദ്ധീനെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ഷിഹാബുദ്ദീൻ്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിരുന്നു
















