ആവശ്യമായ ചേരുവകൾ
1. ബിസ്‌ക്കറ്റ് – 300 ഗ്രാം
2. വിപ്പിങ് ക്രീം – 500 മില്ലി
3. ചോക്ലേറ്റ് സ്പ്രെഡ്/പൊടിച്ച ഫ്രോസൺ ചോക്ലേറ്റ് – 1 ടേബിൾസ്പൂൺ
4. റാസ്ബെറി – 2 കപ്പ്
5. ബ്ലൂബെറി- 1/4 കപ്പ്
തയാറാക്കുന്ന വിധം
ബിസ്‌ക്കറ്റ് പൊടിച്ച് മാറ്റി വയ്ക്കുക. •കോൾഡ് വിപ്പിംഗ് ക്രീം നന്നായി അടിച്ചെടുക്കുക. ഇതിൽ 3/4 ഭാഗം ഒരു പൈപ്പിങ് ബാഗിൽ മാറ്റി 5 മിനിറ്റ് ഫ്രിജിൽ സൂക്ഷിക്കുക. വിപ്പിങ് ക്രീമിന്റെ കാൽ ഭാഗത്തിലേക്ക് ഉരുക്കിയ ചോക്ലേറ്റ് അല്ലെങ്കിൽ പൊടിച്ച ഫ്രോസൺ ചോക്ലേറ്റ് ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക.
ഒരു ഗ്ലാസ് പാത്രത്തിൽ ബിസ്ക്കറ്റ് പൊടി ഒരു പാളി പരത്തുക. ബിസ്കറ്റ് പൊടിക്ക് മുകളിൽ വിപ്പിംഗ് ക്രീം ചേർത്ത ശേഷം. പിന്നെ റാസ്ബെറി ഒരു പാളി ചേർക്കുക. 5 മിനിറ്റ് ഫ്രിജിൽ വയ്ക്കുക.
അടുത്തതായി ചോക്ലേറ്റ് ക്രീം ഒരു പാളി ചേർക്കുക. വീണ്ടും വിപ്പിങ് ക്രീം ഒരു പാളി വച്ച ശേഷം ബ്ലൂബറി വച്ച് അലങ്കരിച്ചു ഫ്രിജിൽ 10 മിനിറ്റ് വച്ച ശേഷം വിളമ്പാം.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















