ആവശ്യമായ ചേരുവകൾ
ഡാർക്ക് ചോക്ലേറ്റ് – 100 ഗ്രാം
പാൽ – 1 കപ്പ്
കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
പഞ്ചസാര – 1 കപ്പ്
മുട്ട – 2 എണ്ണം
വാനില എസ്സൻസ് – 1 ടീസ്പൂൺ
ഓയിൽ – ¼ കപ്പ്
മൈദ – 1 കപ്പ്
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ഉപ്പ് – ¼ ടീസ്പൂൺ
ഫ്രോസ്റ്റിങ്ങിന്
ഡാർക്ക് ചോക്ലേറ്റ് – 100 ഗ്രാം
പാൽ – ½ കപ്പ്
കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
പൊടിച്ച പഞ്ചസാര – 1 കപ്പ്
വാനില എസൻസ് – ½ ടീസ്പൂൺ
ബട്ടർ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു സോസ് പാനിൽ പാലും ചോക്ലേറ്റ് കഷ്ണങ്ങളും ഇട്ട് കുറഞ്ഞ തീയിൽ ചോക്ലേറ്റ് ഉരുക്കി എടുക്കുക.
കൊക്കോ പൗഡർ, പഞ്ചസാര എന്നിവ ചേർത്തു കുറഞ്ഞ തീയിൽ തന്നെ എല്ലാംകൂടി യോജിപ്പിച്ചെടുക്കുക. ശേഷം ചൂടിൽ നിന്ന് ഇറക്കി മറ്റൊരു ബൗളിലേക്ക് ഒഴിച്ച് ചെറുതായി ചൂടാറാൻ വയ്ക്കാം.
മുട്ട ചെറുതായൊന്നു അടിച്ചശേഷം ഇതിലേക്ക് ഒഴിച്ചു കൊടുത്ത് എസ്സൻസും ഓയിലും കൂടി ചേർത്ത് ഇളക്കി എടുക്കാം.
അതിനുശേഷം മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചു ചേർത്തു യോജിപ്പിച്ചെടുക്കുക.
ഓയിൽ തടവി ബട്ടർ പേപ്പർ ഇട്ടുവച്ച 7 ഇഞ്ചിന്റെ കേക്ക് ടിന്നിലേക്ക് ഈ ബാറ്റർ ഒഴിച്ചു കൊടുത്തു, 160 ഡിഗ്രി ചൂടിൽ 50 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.
ബേക്ക് ചെയ്ത ശേഷം ഉടനെ തന്നെ കേക്ക്, ടിന്നിൽ നിന്ന് പുറത്തേക്കെടുത്തു ബട്ടർ പേപ്പർ എല്ലാ എടുത്തുമാറ്റി ചൂടാറാൻ വയ്ക്കാം. അതിനുശേഷം മുകളിൽ ഫ്രോസ്റ്റിങ് ഒഴിച്ച് 10 മിനിറ്റു ഫ്രിജിൽ വച്ചു തണുപ്പിച്ച് എടുക്കാം.
ഫ്രോസ്റ്റിങ് തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാംകൂടി കുറഞ്ഞ തീയിൽ യോജിപ്പിച്ച് എടുത്തു, ചൂടാറിയശേഷം ഫ്രിജിൽ വച്ച് ഒരു മണിക്കൂർ തണുപ്പിച്ച് എടുക്കാം.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















