കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നടത്തിയ പരമർശത്തിൽ പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ് .കോൺഗ്രസുകാർ പരസ്പരം കണ്ടാൽ അഭിസംബോധന ചെയ്യാറുള്ളത് സുധാകരൻ പറഞ്ഞതുപോലെയാണോ? ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ ഇത് അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിൻ്റെ സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരല്ല. ഇത്തരം ഒരു പരിപാടിയിൽ ബിജെപിക്ക് എതിരെയല്ലേ മുദ്രാവാക്യം ഉയരേണ്ടത്? സമരാഗ്നി കാരണം കേരളത്തിൽ ക്രമസമാധാന തകർച്ച ഉണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. ഇന്നലത്തെ കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്നെ മുദ്രാവാക്യം മനസിലായെന്നും റിയാസ് പരിഹസിച്ചു.
Read more ….
- ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്ത്തകന് മരിച്ചു
- ‘സുദർശൻ സേതു’: ഇന്ത്യയിലെ ഏറ്റവും വലിയ കേബിൾ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
- സംസ്ഥാനങ്ങൾക്ക് FCI വഴി ഇനി അരിയില്ല; ഭാരത് അരിക്ക് വേണ്ടി കേന്ദ്രത്തിന്റെ തന്ത്രം ,പൊതുവിതരണ സംവിധാനത്തിന് തിരിച്ചടി
- പ്രസിഡന്റ് സ്ഥാനാർഥിത്വം: സൗത്ത് കരോളിന പ്രൈമറിയിൽ നിക്കി ഹേലിയെ തകർത്ത് ഡൊണാൾഡ് ട്രംപിന് ജയം
- അഭയാർഥികൾക്ക് നേരെയും ഇസ്രായേൽ ബോംബാക്രമണം: മൃതദേഹങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നതായി റിപ്പോർട്ട്
ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറി പോകുന്ന അവസ്ഥയാണ് കോൺഗ്രസിലേത്. കെപിസിസി പ്രസിഡൻ്റും ബിജെപി സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒരുപോലെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ എൽഡിഎഫ് തരംഗം തന്നെ ആയിരിക്കും. വടകര കോഴിക്കോട് മണ്ഡലങ്ങൾ ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















