കൊച്ചി:2026ൽ വഹാബ് ഒഴിയുമ്പോൾ ആ സീറ്റ് കോൺഗ്രസിന് നൽകണമെന്ന ഉപാധികൾ വെച്ച് കോൺഗ്രസ് .ലീഗിന്റെ അധിക സീറ്റിൽ ആണ് ഉപാധികൾ വെച്ചത്.ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകാം എന്നും ‘രാജ്യസഭയിൽ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി.
സാമുദായിക ധ്രുവീകരണങ്ങളില്ലാതെ തീരുമാനങ്ങളുണ്ടാകണമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മൂന്നാം സീറ്റ് ലീഗിന് നൽകിയാൽ പുറത്ത് ആഘോഷിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും കോൺഗ്രസിന്റെ ഉപാധി. ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച ലീഗും കോൺഗ്രസും തമ്മിൽ ഉഭയകക്ഷി ചർച്ച പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആലുവ പാലസില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
Read more ….
- കൊണ്ടോട്ടിയിൽ കെ .എസ്.ആർ.ടി.സി. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
- പണ്ടാരയടുപ്പിൽ നിന്നും അഗ്നി പകർന്നു: ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിനർഭരമായ തുടക്കം
- സംസ്ഥാനങ്ങൾക്ക് FCI വഴി ഇനി അരിയില്ല; ഭാരത് അരിക്ക് വേണ്ടി കേന്ദ്രത്തിന്റെ തന്ത്രം ,പൊതുവിതരണ സംവിധാനത്തിന് തിരിച്ചടി
- പ്രാർത്ഥന നടത്താൻ അനുവദിക്കുന്നില്ല : കർണാടകയിൽ കോളേജ് വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്ത്
- പ്രസിഡന്റ് സ്ഥാനാർഥിത്വം: സൗത്ത് കരോളിന പ്രൈമറിയിൽ നിക്കി ഹേലിയെ തകർത്ത് ഡൊണാൾഡ് ട്രംപിന് ജയം
ലീഗ് കോൺഗ്രസ് സീറ്റ് വിഷയം സൗഹാർദപരമായി തീർക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.മൂന്നാം സീറ്റ് ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് തീരുമാനം. നിലപാടിലുറച്ച് നിൽക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നെന്നും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും ഇ.ടി വ്യക്തമാക്കി.
















