ആവശ്യമായ ചേരുവകൾ
മൈദ -1 കപ്പ്
ഗോതമ്പു പൊടി – 1/2 കപ്പ്
തൈര് – 1/2 കപ്പ്
പാൽ – 1/4 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1 ടീസ്പൂൺ
യീസ്റ്റ് – 1/2 ടീസ്പൂൺ
എണ്ണ – 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
തൈര്, കുറച്ചു പാൽ എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്കു പഞ്ചസാര, ഉപ്പ്, യീസ്റ്റ്, എണ്ണ എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക.
മൈദ, ഗോതമ്പു പൊടി എന്നിവ അരിച്ച് എടുത്ത ശേഷം തൈര്, പാൽ മിക്സിലേക്കു ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു കുഴച്ചെടുക്കുക.
ആവശ്യമെങ്കിൽ ബാക്കി പാൽ കുറേശ്ശെ ചേർത്തു കുഴച്ചെടുക്കുക. അതിനുശേഷം മുകളിൽ കുറച്ചു എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ചു മൂടി വയ്ക്കുക.
ഒരു മണിക്കൂറിനു ശേഷം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. ശേഷം പരത്തി എടുത്തു, എണ്ണ മീഡിയം ചൂടിൽ നന്നായി ചൂടായ ശേഷം അതിൽ ഇട്ടു വറുത്തെടുക്കാം.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക