ആവശ്യമായ ചേരുവകൾ
പാൽ – 2 കപ്പ്
ചാള (മത്തി) – 8 എണ്ണം
മുളകുപൊടി – 2 ടീസ്പൂൺ + 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ
നാരങ്ങാനീര് – 2 ടീസ്പൂൺ
ഉള്ളി അരിഞ്ഞത് – 2 കപ്പ്
പച്ചമുളക് – 8 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – 1 ടീസ്പൂൺ
തക്കാളി – 2
തേങ്ങാപ്പാൽ – 1 മുറി തേങ്ങയുടെ
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ മത്തിയിൽ 2 ടീസ്പൂൺ മുളകുപൊടി, 1/2 സ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ ചേർത്തു പുരട്ടി 15 – 20 മിനിറ്റു കഴിഞ്ഞു ഫ്രൈ ചെയ്ത് എടുക്കുക.
ഇതേ ഓയിലിൽ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റുക. ഇതിലേക്കു 1 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾ, ഉപ്പ്, ഗരം മസാല, പെരുംജീരകം പൊടിച്ചത് എന്നിവ ഇട്ടു മൂപ്പിക്കുക.
തക്കാളി ചേർത്തു എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്കു തേങ്ങാപ്പാൽ ചേർത്തു വറ്റികഴിഞ്ഞാൽ ചാള ഫ്രൈ ചേർത്തു മസാലയിൽ പൊത്തി വയ്ക്കുക.
ഒരു വാഴയില വാട്ടി എടുത്തു അതിൽ മത്തി, മസാലയോടു കൂടി ഇട്ട് ഒരു ഫ്രൈയിങ് 1 സ്പൂൺ ഓയിൽ ഒഴിച്ചു പൊള്ളിച്ച് എടുക്കാം.
Read more :
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി
- ‘കരുത്തുറ്റ സാംസ്കാരിക മേഖല ലക്ഷ്യം’ മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് തൃശൂരിൽ
- യുപി മുഖ്യമന്ത്രിയെ വധിക്കുമെന്ന വ്യാജ പ്രചാരണം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി സിദ്ധിഖ് കാപ്പന്റെ ഭാര്യ
- വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക