വന്യജീവി ആക്രമണം തടയാൻ വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ; പ്രത്യേക സിസിഎഫ് ഓഫീസർക്ക് ചുമതല

 മാനന്തവാടി: വയനാട്ടിലെ വന്യജീവി ആക്രമണം തടയുന്നതിനായി  കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും. താത്കാലികമായി കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന സെന്റർ രണ്ട് മാസത്തിനകം പൂർണ്ണ സജ്ജമായ ഓഫീസിലേക്ക് മാറും. വയനാട് സ്‌പെഷ്യൽ സിസിഎഫ് ഓഫീസർ കെ വിജയാനന്ദിനാണ് ചുമതല. റവന്യൂ, പൊലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്നാണ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നത്.

   ഇതിനിടെ വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തുമെന്നു കർണാടക വനംവകുപ്പ് അറിയിച്ചു. ബേലൂർ മഖ്‌ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും അവർ വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് ഉറപ്പ്. ബേലൂർ മഖ്‌ന നിലവിൽ കർണാടക വനത്തിനുള്ളിലാണ്.

   ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുകയാണ്. മറ്റ് അന്തർ സംസ്ഥാന  സെക്രട്ടറിമാരും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും സംയുക്തമായി യോഗം ചേർന്നു.

Read more : 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക