കടുവയെ കിടുവ പിടിച്ചതു പോലെയാണ് അഡ്വ. ബി.എ.ആളൂരിനെതിരെ പോക്സോ കേസ് വന്നിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നു പിടിച്ചു എന്നാണ് പരാതി. ഈ പരാതിയും ചേര്‍ത്ത് മൂന്നാമത്തെ കേസാണ് ആളൂരിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിന് അഞ്ച് ലക്ഷം നല്‍കിയെന്നും അത് തിരികെ ചോദിച്ചപ്പോള്‍ അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ കേസ്. ഈ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പുതിയ കേസ്. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ കേസിനെ കുറിച്ച് പറയാനാകൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















