തിരുവനന്തപുരം:ഭർത്താവ് ചികിത്സ നിഷേധിച്ച് പ്രസവത്തിനിടെ മരിച്ച അമ്മയും കുഞ്ഞിന്റെയും മരണത്തിൽ പ്രതിയായ നയാസിന്റെ ആദ്യ ഭാര്യയെയെയും പ്രതിചേർത്തു.പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. കേസിൽ പ്രതി ചേർത്ത നയസിന്റെ ആദ്യ ഭാര്യയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. കേസെടുത്തതിന് പിന്നാലെ റജീന ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വ്യക്തമായതോടെ, റജീനയെയും പ്രതി ചേര്‍ക്കുകയായിരുന്നു. യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ ചികിത്സ കിട്ടാതെ മാതാവ് മരിക്കുന്ന സമയത്ത് റജീനയും മകളും സ്ഥലത്തുണ്ടായിരുന്നു. നേരത്തെ റജീനയുടെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
Read more ….
- തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ; 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് ബിജെപി
- പ്രതിഷേധം കടുപ്പിച്ച് കർഷകർ; മരിച്ച യുവകർഷകന് ആദരാഞ്ജലികൾ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാർച്ച് നടത്തും
- മുസ്ലിം വിവാഹ നിയമം റദ്ദാക്കി: ഉത്തരാഖണ്ഡിന് പുറമേ ഏകവ്യക്തി നിയമം നടപ്പാക്കാൻ അസം സർക്കാരും
- റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ രണ്ടു വർഷങ്ങൾ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ഇവരും തടഞ്ഞിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിച്ചത്. നയാസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചികിത്സ നല്‍കാതെ ഭര്‍ത്താവ് നയാസും, അക്യുപങ്ചര്‍ ചികിത്സകന് ഷിഹാബുദ്ദീനും ചേര്‍ന്ന് ഷെമീറയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്.