തൃശൂർ: വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മലക്കപ്പാറയിൽ ആദിവാസി മൂപ്പനെ മർദ്ദിച്ചതായി പരാതി. വീരൻകുടി ഊരിലെ മൂപ്പൻ വീരനാണ് മർദനമേറ്റത്. മലക്കപ്പാറയ്ക്ക് സമീപം ഊരിലെ വാസയോഗ്യമല്ലാത്ത ഭൂമി ഉപേക്ഷിച്ച് വീരൻകുടി ഊരിലെ ആദിവാസികൾകുടിൽ കെട്ടി സമരം ആരംഭിച്ചിരുന്നു. ഇവിടത്തെ കുടിൽ പൊളിച്ചു നീക്കാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൂപ്പനെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
താത്കാലികമായി മൂന്നു കുടിലുകളാണ് കെട്ടി താമസം തുടങ്ങിയത്. ഏഴു കുടുംബങ്ങളെയും കുടിൽ കെട്ടാതിരിക്കാൻ വനം വകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ സിപിഐഎം ഇവർക്ക് പിന്തുണയുമായി എത്തി കൊടികൾ നാട്ടിയിരുന്നു. ഇത് മാറ്റാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കുടിലുകൾ ഉൾപ്പെടെ നീക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഊര് മൂപ്പന് മർദനമേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന് മൂപ്പൻ വീരൻ പറഞ്ഞു.
Read more…
- സത്യനാഥന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്
കുടിലുകൾ പൊളിച്ച് ശേഷം തന്നെ മർദ്ദിക്കുകയായിരുന്നെന്ന് മൂപ്പൻ പറഞ്ഞു. കുടിലുകൾ പൂർണമായും വനംവകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റി എന്നും വീരൻ പറഞ്ഞു. മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















