Pizza | ഈ​സി​യാ​യി ഒരു പീ​റ്റ്സ​ ത​യാ​റാ​ക്കാം

 പീ​റ്റ്സ​മാ​വ്‌ ത​യാ​റാ​ക്കാ​ൻ ആവശ്യമായ ചേരുവകൾ 

മൈ​ദ -ഒ​ന്ന​ര ക​പ്പ്

ഈ​സ്റ്റ് -1 ടീ​സ്പൂ​ൺ

ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

ഒ​ലി​വ് ഓ​യി​ൽ – 3 ടീ​സ്പൂ​ൺ

ഇ​ളം ചൂ​ടു വെ​ള്ളം -1/2 ക​പ്പ്

പ​ഞ്ച​സാ​ര -2 ടീ​സ്പൂ​ൺ

ഒ​റി​ഗ​നോ- 1/2 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

   ഇ​ളം ചു​ടു വെ​ള്ള​ത്തി​ൽ ഈ​സ്റ്റ് , ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ ഇ​ട്ട് 5,10 മി​നി​റ്റ് പൊ​ങ്ങാ​ൻ വെ​ക്കു​ക. യീ​സ്റ്റ് പൊ​ങ്ങി​യ​തി​നു ശേ​ഷം അ​ത് മൈ​ദ​യി​ലേ​ക്ക് ചേ​ർ​ത്ത് കു​റ​ച്ച് ഒ​റി​ഗ​നോ​യും 1 ടീ​സ്പൂ​ൺ ഒ​ലി​വ് ഓ​യി​ലും ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ച്. 3,4 മ​ണി​ക്കൂ​ർ പൊ​ങ്ങാ​ൻ വെ​ക്കു​ക.

പി​റ്റ്സ സോ​സ് ത​യാ​റാ​ക്കാ​ൻ ആവശ്യമായ ചേരുവകൾ 

ത​ക്കാ​ളി –2

വെ​ളു​ത്തു​ള്ളി – 4അ​ല്ലി

സ​വാ​ള- 1 ചെ​റു​താ​യി നു​റു​ക്കി​യ​ത്

കാ​പ്സി​ക്കം-1/2 ക​ഷ്ണം ചെ​റു​താ​യി മു​റി​ച്ച​ത്

ഒ​റി​ഗാ​നോ – 1/2 ടീ​സ്പൂ​ൺ

ഒ​ലി​വ് ഓ​യി​ൽ -1 ടീ​സ്പൂ​ൺ

പ​ച്ച​മു​ള​ക് – 1

ടൊ​മാ​റ്റോ സോ​സ്- ഒ​ന്ന​ര ടീ​സ്പൂ​ൺ

ഉ​പ്പ് –ആ​വ​ശ്യ​ത്തി​ന്

   സോ​സി​നു​ള്ള ചേ​രു​വ​ക​ൾ എ​ല്ലാം കൂ​ടി ഒ​രു​മി​ച്ചു കു​ക്ക​റി​ൽ ഇ​ട്ടു അ​ര ഗ്ലാ​സ് വെ​ള്ളം ഒ​ഴി​ച്ചു 2 വി​സി​ൽ കേ​ൾ​ക്കു​ന്ന വ​രെ വേ​വി​ക്കു​ക. അ​തു ത​ണു​ത്ത​തി​നു ശേ​ഷം ത​ക്കാ​ളി​യു​ടെ തൊ​ലി ഇ​ള​ക്കി മാ​റ്റി മി​ക്​​സി​യി​ൽ ഇ​ട്ടു ന​ന്നാ​യി അ​ടി​ച്ചു എ​ടു​ക്കു​ക. സോ​സ് റെ​ഡി.

പീ​റ്റ്സ ടോ​പ്പി​ങ് ചെ​യ്യാ​ൻ ആവശ്യമായ ചേരുവകൾ 

എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ വേ​വി​ച്ച​ത് -1 ക​പ്പ്

സ്വീ​റ്റ്‌ കോ​ൺ(​ഫ്ര​ഷ്)-2 ടേ​ബി​ൾ സ്പൂ​ൺ

കാ​പ്സി​ക്കം – പ​ല നി​റ​ത്തി​ൽ ഉ​ള്ള​ത്

ബ്ളാ​ക്ക് ഒ​ലി​വ് – 10,15 എ​ണ്ണം അ​രി​ഞ്ഞ​ത്

മൊ​സ​റെ​ല്ല ചീ​സ് – 200 ഗ്രാം ​ഗ്രേ​റ്റ് ചെ​യ്ത​ത്

പി​സ്സ സെ​റ്റ് ചെയ്യാം 

   ചൂ​ടാ​യ പാ​നി​ൽ ച​പ്പാ​ത്തി​ക്കു പ​ര​ത്തു​ന്ന​തു പോ​ലെ പ​ര​ത്തി എ​ടു​ക്കാം. കു​റ​ച്ചു ക​ട്ടി​യി​ൽ വേ​ണം. പ​ര​ത്തി എ​ടു​ത്ത മാ​വ് 3 മി​നി​റ്റ് ഇ​രു വ​ശ​വും വേ​വി​ച്ച് തീ ​ഓ​ഫ് ചെ​യ്യ​ണം. ഫോ​ർ​ക്ക് കൊ​ണ്ട് ചെ​റു​താ​യി കു​ത്തി ഇ​തി​നു മു​ക​ളി​ലേ​ക്കു സോ​സ് ഒ​ഴി​ച്ച് എ​ല്ലാ​ഭാ​ഗ​ത്തേ​ക്കും സോ​സ് തേ​യ്ക്കു​ക.

   അ​തി​ന്‍റെ മു​ക​ളി​ൽ ചീ​സ് വി​ത​റി ചി​ക്ക​ൻ, കാ​പ്സി​ക്കം അ​രി​ഞ്ഞ​ത്, ചി​ക്ക​ൻ, കോ​ൺ, ഒ​ലി​വ്‌​സ് എ​ന്നി​വ വെ​ച്ച് അ​തി​ന്‍റെ മേ​ലെ കു​റ​ച്ചു കു​രു​മു​ള​ക് പൊ​ടി , ഒ​റി​ഗാ​നോ എ​ന്നി​വ ഇ​ട്ടു കൊ​ടു​ക്കു​ക. ഏ​റ്റ​വും മു​ക​ളി​ൽ ബാ​ക്കി വ​ന്ന മൊ​സി​റ​ല്ല ചീ​സും ഇ​ട്ടു ന​ന്നാ​യി ഡെ​ക്ക​റേ​റ്റ് ചെ​യ്​​തെ​ടു​ക്കു​ക. മു​ക​ളി​ൽ കു​റ​ച്ചു ഒ​ലി​വ് ഓ​യി​ലും ഒ​ഴി​ക്കാം. വീ​ണ്ടും പാ​ൻ ചെ​റു തീ​യി​ൽ പ​ത്തു മി​നി​റ്റ് വേ​വി​ച്ചെ​ടു​ക്ക​ണം.

Read more : 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക