തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ അക്ബർ, സീത എന്ന സിംഹങ്ങളുടെ പേര് തുടങ്ങിവച്ച വിവാധങ്ങൾ കേരളത്തിലെ നാട്ടാനകൾക്ക് പണിയാകുമോ എന്ന ആശങ്കയിൽ ആനയുടമകൾ. കേരളത്തിലെ ഭൂരിപക്ഷം ആനകൾക്കും ഹിന്ദു ദൈവങ്ങളുടെ പേരാണുള്ളത്. സഫാരി പാർക്കിലെ പെൺസിംഹത്തിന്റെ സീത എന്ന പേരും അക്ബർ എന്ന സിംഹത്തോടൊപ്പം അതിനെ താമസിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുമെന്ന വാദവുമായി വിഎച്ച്പി വിശ്വ ഹിന്ദു പരിഷത്ത് ( വിഎച്ച്പി) പശ്ചിമബംഗാൾ ഘടകം നൽകിയ ഹർജിയിൽ കോടതി നടത്തിയ വാക്കാലുള്ള നിരീക്ഷണമാണ് നാട്ടാനകളുടെ പേര് പോകുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. കോടതി നടത്തിയത് വാക്കാലുള്ള നിരീക്ഷണം മാത്രമാണെന്നും അത് അന്തിമ വിധിയായി മാറുമോ എന്നാണ് കണ്ടറിയേണ്ടതെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കോടതി വളർത്തുമൃഗങ്ങൾക്ക് ദൈവങ്ങളുടേയും മഹാൻമാരുടേയും പേരുകൾ വളർത്തുമൃഗങ്ങൾക്ക് നൽകാൻ പാടില്ലെന്ന അന്തിമ വിധി പുറപ്പെടുവിച്ചാൽ അത് കേരളത്തിലും ചർച്ചകൾക്ക് വഴിവെക്കും. അന്തിമവിധിയിൽ നിരീക്ഷണവും ഉൾപ്പെട്ടാൽ അത് ചൂണ്ടിക്കാട്ടി കേരളത്തിലെ നാട്ടാനകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാം. അത് സംസ്ഥാനത്ത് നടപ്പാക്കണോ വേണ്ടയോ എന്നത് കേരള ഹൈക്കോടതിക്ക് തീരുമാനിക്കാം എന്നുമാണ് നിയമ വിദഗ്ധർ പറയുന്നത്. മറിച്ച് സുപ്രീംകോടതിയിൽ നിന്നാണ് സമാന വിധി വരുന്നതെങ്കിൽ കേരളത്തിലെ ആനകൾക്കും അത് ബാധകമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നത്.
ആനകളുടെ പേരുമാറ്റണം എന്ന നിർദേശം വന്നാൽ ഒരു യുക്തിയുമില്ലാത്ത തീരുമാനമാണ് അതെന്ന് ആറാട്ടുപുഴ പൂരം കോ ഓർഡിനേറ്റർ എം.രാജേന്ദ്രൻ പറയുന്നു. ആനകളെ പ്രത്യക്ഷഗണപതി എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാൽ അവയ്ക്ക് ഹിന്ദുദൈവങ്ങളുടെ പേരുണ്ടാകുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് രാജേന്ദ്രൻ്റെ അഭിപ്രായം. വരും ദിവസങ്ങളിൽ ഇതിനെച്ചൊല്ലി ചർച്ചകൾ തന്നെ നടക്കാനാണ് സാധ്യത.
പെൺസിംഹത്തിന്റെ ‘സീത’ എന്ന പേരും ‘അക്ബർ’ എന്ന സിംഹത്തോടൊപ്പം അതിനെ താമസിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎച്ച്പി ഹൈക്കോടതിയെ സമീപിച്ചത്. കോടതി ആനകൾക്ക് ഹിന്ദു ദൈവങ്ങളുടെ പേരുകളുള്ള കേരളത്തിൽവരെ കൽക്കത്ത ഹൈക്കോടതിയുടെ കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുഡി ബെഞ്ചിന്റെ വാക്കാലുള്ള നിർദ്ദേശങ്ങൾ ചർച്ചയായിരിക്കുകയാണ്. മതമെന്തെന്നും ഏതെന്നും അറിയാത്ത രണ്ട് മിണ്ടാപ്രാണികളുടെ പേരിൽ നടന്ന വിശദമായ വാദത്തിന് ശേഷം വിച്ച്പിയുടെ വാദം വാക്കാൽ അംഗീകരിക്കുകയായിരുന്നു കോടതി. വിചാരണയ്ക്കൊടുവിൽ ആരാധനപാത്രങ്ങളായ ദൈവങ്ങളുടേയോ വിശിഷ്ട വ്യക്തികളുടെയോ പേര് മൃഗങ്ങൾക്കിടുന്നത് മത വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന വാക്കാൽ നിരീക്ഷിക്കുയാണ് കോടതി ഉണ്ടായത്.
മൃഗങ്ങൾക്ക് പേരിട്ടത് തങ്ങളല്ലെന്നും ത്രിപുരയിലെ മൃഗശാല അധികൃതരാണെന്നുമാണ് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചത്. കോടതിയുടെ നിരീക്ഷണം പശ്ചിമബംഗാൾ സർക്കാർ അംഗീകരിച്ച് മൃഗങ്ങളുടെ പേര് മാറ്റിയിൽ ഈ വിവാദം അവിടെ അവസാനിക്കും. എന്നാൽ തങ്ങളല്ല പേരിട്ടത് എന്ന വാദത്തിൽ ഉറച്ച് മുന്നോട്ടു പോയാൽ നിയമയുദ്ധം നീളാനാണ് സാധ്യത. നിലവിൽ ബിജെപി ഭരിക്കുന്ന ത്രിപുരയിൽ നിന്നാണ് അക്ബർ എന്ന് പേരിട്ടിരിക്കുന്ന സിംഹം എത്തിയത് എന്നതാണ് ബംഗാൾ സർക്കാർ പറയാതെ പറഞ്ഞിരിക്കുന്നത്.
കാര്യം എന്തായാലും തങ്ങളുടെ പേരിൽ ഉണ്ടായ വിവാദങ്ങളോ രാജ്യത്ത് നടക്കുന്ന ചർച്ചകളോ അറിയാതെ പാർക്കിൽ ഒന്നിച്ച് കഴിയുകയാണ് സീതയും അക്ബറും. ബംഗാൾ സർക്കാർ ഇവരുടെ പേര് മാറ്റി ഒന്നിച്ച് കഴിയാൻ അനുവദിക്കുമോ അതോ പേര് മാറ്റാതെ ഇരുവരെയും പിരിക്കുമോ എന്ന കാര്യമൊക്കെ വരും ദിവസങ്ങളിൽ അറിയാം. നിയമന അഴിമതിമുതൽ ഒരുപാട് വിവാദങ്ങൾ നിറയുന്ന സംസ്ഥാനത്ത് മൃഗങ്ങളുടെ പേരിൽ ഇത്തരമൊരു പുതിയ വിവാദം കൂടി വേണോ എന്നാണ് സിംഗിൾ ജഡ്ജ് സൗഗത ഭട്ടാചാര്യ ചോദിച്ചത്. അങ്ങനെയെങ്കിൽ വിഎച്ച്പി നൽകിയ ഹർജി കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് പിഴയീടാക്കി തള്ളുകയായിരുന്നു വേണ്ടത്