തിരുവനന്തപുരം: നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടുള്ള മുഖാമുഖം പരിപാടി ഇന്ന് കണ്ണൂരില്‍. ആദിവാസി, ദളിത് മേഖലയിലുള്ളവരുമായാണ് മുഖ്യമന്ത്രിയുടെ കണ്ണൂരിലെ മുഖാമുഖം. ആദിവാസി, ദളിത് മുന്നേറ്റത്തിനുള്ള സമഗ്ര ചര്‍ച്ചാ വേദിയാകും കണ്ണൂരിലെ പരിപാടി.
കേരളത്തിലെ ദളിത് ആദിവാസി വിഭാഗങ്ങളുടെ പരിച്ഛേദമായി കണ്ണൂരിലെ മുഖമുഖം പരിപാടി മാറും. ആദിവാസി ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍, പ്രെഫഷണലുകള്‍, സംരംഭകര്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ഊര് മൂപ്പന്മാര്, ഊര് മൂപ്പത്തിമാര്‍ തുടങ്ങിയവര്‍ മുഖാമുഖത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങളിള്‍പ്പെട്ട 37 ഗോത്രവര്‍ഗത്തിലേയും പട്ടികജാതി വിഭാഗത്തിലേയും പ്രതിനിധികള്‍ പങ്കെടുക്കും. 1200 ലേറെ പേര് മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രിമാരായ കെ രാജന്,കെ രാധാകൃഷ്ണന്,കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ പങ്കെടുക്കും.നവകേരള സദസില്‍ ലഭിച്ച പൊതുവായ വിഷയങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ആമുഖഭാഷണം നടത്തും. തുടര്‍ന്ന് വ്യത്യസ്ത മേഖലയിലെ 10 വിദഗ്ധര്‍ സംസാരിക്കും. പ്രതിനിധികളും വിദഗ്ധരും മുന്നോട്ട് വയ്ക്കുന്ന വിഷയങ്ങളില്‍ പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിച്ച് കര്‍മപദ്ധതികള്‍ തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി ജില്ലയിലെ എസ്സി, എസ്ടി സ്ഥാപനങ്ങളുടെ വിപണന സ്റ്റാളുകളും തയ്യാറാക്കും.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു
- ഇന്ന് കരിദിനം; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- വ്യാജ ജോലി വാഗ്ദാനത്തില്‍ റഷ്യയിലകപ്പെട്ട് ഇന്ത്യന്‍ യുവാക്കൾ : നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രത്തിൻ്റെ ഇടപെടൽ തേടുന്നു
- നുഹ് അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ മമ്മൻ ഖാനെതിരെ യു.എ.പി.എ ചുമത്തി പോലീസ്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക