ആവശ്യമായ ചേരുവകൾ
ചിക്കന്‍ കഷ്ണങ്ങളാക്കിയത്(എല്ലില്ലാത്ത്) -അരക്കിലോ
സവാള(അരിഞ്ഞെടുത്തത്)- ഒരു കപ്പ്
കറിവേപ്പില -10 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
കശ്മീരി മുളക് പൊടി -2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് -അഞ്ച് എണ്ണം
ടൊമാറ്റോ കെച്ചപ്പ്/ സോയ സോസ്- ഉപ്പ് -ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കന്‍ കഷ്ണങ്ങള്‍ എടുക്കുക. ഇതിലേക്ക് നാരങ്ങാ നീര്, അല്‍പം ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കോണ്‍ഫ്‌ളോര്‍ എന്നിവ ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക.
കൂട്ടില്‍ ചിക്കന്‍ കഷ്ണങ്ങള്‍ നന്നായി പുതഞ്ഞിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് 30 മിനിറ്റ് അനക്കാതെ വെക്കാം. ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ചെറുതീയില്‍ വറുത്തെടുക്കുക.
മറ്റൊരു പാന്‍ എടുത്ത് അതിലേക്ക് കറിവേപ്പില, വറ്റല്‍മുളക്, ബാക്കിയുള്ള ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവയിട്ട് നന്നായി വഴറ്റിയെടുക്കുക. സവാള ചെറിയ ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റിയെടുക്കണം.
ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയിട്ട് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പോ സോയ സോസോ ചേര്‍ക്കാം.
മസാല നന്നായി വെന്ത് കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ സ്വല്‍പം വെള്ളം ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് നേരത്തെ വറുത്തെടുത്ത് വെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നായി ഇട്ട് മസാലയില്‍ പുതഞ്ഞെടുക്കാം. ശേഷം 10 മിനിറ്റ് നേരം വേവിച്ചെടുക്കാം. സ്വാദേറും ചിക്കന്‍ കൊണ്ടാട്ടം തയ്യാർ
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക