ജീവിത ശൈലികൾ കൊണ്ട് തന്നെ പ്രായഭേദമന്യ എല്ലാവരിലും കാണപ്പെടുന്ന ഒന്നാണ് ശരീര വേദന. ശരീര വേദന പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. ദിവസം മുഴുവൻ നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദം, ജോലി ഭാരം, വ്യായാമക്കുറവ് എന്നിവയാണ് പ്രധാന കാരണങ്ങൾ.
ശരീര വേദന മൂലം പലരും ചെയ്യുന്നത് പെയിൻ കില്ലറുകൾ കഴിക്കുകയോ, മൂവ് തുടങ്ങിയ വേദന സംഹാരികൾ ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. ശരീര വേദന മാറാൻ പണ്ടുള്ളവർ ഉപയോഗിച്ചിരുന്നു വീട്ടു വൈദ്യങ്ങളാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില മരുന്നുകൾ മൂലം വേദനകളിൽ നിന്നും മുക്തി നേടാം. മാത്രമല്ല ചില ഭക്ഷണങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തുന്നതും ഉചിതമായ തീരുമാനമായിരിക്കും
മഞ്ഞള്‍
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇവ വേദന മാറുന്നതിനു സഹായകമാകും. ശരീരത്തിൽ വരുന്ന വീക്കം കുറയ്ക്കുന്നതിനും മഞ്ഞള്‍ സഹായിക്കും . മഞ്ഞള്‍ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുക. ആന്റി ഓക്സിഡന്റുകളുടെ പവര്‍ഹൗസ് കൂടിയാണിത്. മഞ്ഞള്‍ ചായ അല്ലെങ്കില്‍ മഞ്ഞ പാല്‍ എന്നിവ ആരോഗ്യകരമായ പാനീയങ്ങളാണ്. വിട്ടുമാറാത്ത പേശി വേദന, പുറം, മറ്റ് തരത്തിലുള്ള വേദന എന്നിവ ഒഴിവാക്കാന്‍ 7 ദിവസം ശീലമാക്കിയാൽ ഫലം കാണും
ഇഞ്ചി
വീക്കം, പേശി വേദന എന്നിവ കുറയ്ക്കാൻ ഇഞ്ചിക്ക് സാധിക്കും. ജലദോഷം, ചുമ എന്നിവ മാറുന്നതിനും ഇത് സഹായകമാണ്. ഇഞ്ചി ചായ ഒരു മികച്ച ഔഷധമാണ്. ഇഞ്ചി ചായ വേദനാസംഹാരിയായി പ്രവർത്തിക്കുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. ദിവസവും ഒരു നേരമാണ് ഇഞ്ചി ചായ കുടിക്കുന്നത് വേദനയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകും
- Read more….
- ഇടയ്ക്കു സൂചി കുത്തുന്ന വേദന കയ്യിലും, കാലിലും അനുഭവപ്പെടാറുണ്ടോ? കാരണം ഇതാണ്
- കഴുത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറുപ്പ് കളയാൻ ഇനി കെമിക്കലുകൾ ഉപയോഗിക്കണ്ട ;വീട്ടിൽ തന്നെയുണ്ടാക്കാം മരുന്നുകൾ
- എന്ത് ചെയ്തിട്ടും മാറാത്ത പാലുണ്ണി വെറും 7 ദിവസം കൊണ്ട് കളയാം; ഈ കാര്യങ്ങൾ ചെയ്തു നോക്ക്
- കഴുത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കറുപ്പ് കളയാൻ ഇനി കെമിക്കലുകൾ ഉപയോഗിക്കണ്ട ;വീട്ടിൽ തന്നെയുണ്ടാക്കാം മരുന്നുകൾ
- തൊണ്ട വേദനയും ശരീരവേദനയും ഉണ്ടോ? നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങളെ; ചൂട് കാലത്തെ വൈറസ് നിങ്ങൾക്കൊപ്പമുണ്ട്
ഗ്രാമ്പൂ
2006 ലെ ആരോഗ്യ വിദഗ്ദ്ധരുടെ പഠനത്തില്‍ ഗ്രാമ്പൂ ജെല്‍, ബെന്‍സോകൈന്‍ ജെല്‍ പോലെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കാന്‍ ദന്തഡോക്ടര്‍മാര്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു ടോപ്പിക് ജെല്‍ ആണ്. ഗ്രാമ്പൂവിന് ആന്റിഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്. പല്ലുവേദന, വീക്കം, വേദന, ഓക്കാനം, ജലദോഷം എന്നിവയ്ക്കെതിരെ നിങ്ങള്‍ക്ക് ഗ്രാമ്പൂ ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഇവ ഭക്ഷണത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ ഗ്രാമ്പൂ ചായ ആക്കിയോ കഴിക്കാവുന്നതാണ്.
റോസ്മേരി ഓയില്‍
മറ്റൊരു വേദന സംഹാരിയാണ് റോസ്മേരി ഓയില്‍. തലവേദന, പേശിവേദന, അസ്ഥി വേദന, പിടുത്തം എന്നിവ ചികിത്സിക്കാന്‍ റോസ്മേരി എണ്ണ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
ഉപ്പ്
ഒരു ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് ദേഹം കഴുകുന്നത് ശരീരവേദന ഒഴിവാക്കാനും വീക്കം കുറയ്ക്കാനും സഹായകമാകും. ഉളുക്ക് മാറുന്നതിനും ജോയിന്റ് പെയിൻ മാറുന്നതിനും ഉപ്പ് ഉചിതമാണ്