കൊല്ലം: കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർഥികളായ ചിന്നക്കട സ്വദേശി അലൻ സേവ്യർ, തിരുമുല്ലവാരം രാമേശ്വരം നഗർ സ്വദേശി ആൽസൻ എസ് വർഗീസ് എന്നിവരാണ് മരിച്ചത്.
വൈകീട്ട് ആശ്രാമം ശങ്കേഴ്സ് ആശുപത്രി റോഡിലായിരുന്നു അപകടം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് ദാരുണമായ അപകടം.
കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസ് ആണ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ച് കയറയിത്. അപകടത്തിൽ ബസിന് അടിയിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
















