റിയാദ് – തലസ്ഥാന നഗരിയില്‍ പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷമുണ്ടാക്കുകയും ഇതിനിടെ കത്തി ഉപയോഗിക്കുകയും ചെയ്ത മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയക്കാരനും രണ്ടു സൗദി യുവാക്കളുമാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















