ന്യൂഡൽഹി: കർഷകർ നടത്തുന്ന ഡൽഹി ചലോ ട്രാക്ടർ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഖനൗരിയിൽ യുവ കർഷകൻ കൊല്ലപ്പെട്ടതാണ് കാരണം. സമരം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് കർഷകസംഘടനകൾ അറിയിച്ചു.
നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് കർഷകർ ക്യാമ്പ് ചെയ്യും. നാളെ ശംഭുവിലെ നേതാക്കളും ഖനൗരിയിലെത്തും. ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരി അതിർത്തിയിൽ ഹരിയാന കർഷകരുമായുണ്ടായ ഏറ്റുമുട്ടലിലാണ് യുവ കർഷകൻ ശുഭ് കരൺ സിങ് കൊല്ലപ്പെട്ടത്. കണ്ണീർ വാതക സെൽ തലയിൽ വീണാണ് 24 കാരനായ ശുഭ് മരിച്ചതെന്നാണ് കർഷകർ പറയുന്നത്.
സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ ആരും പ്രതിഷേധത്തിൽ മരിച്ചിട്ടില്ലെന്നാണ് ഹരിയാന പൊലീസ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ വൈകാതെ ശുഭിന്റെ മരണം സ്ഥിരീകരിച്ചതോടെ രോഷാകുലരായ കർഷകർ വരും ദിവസങ്ങളിൽ സമരം കൂടുതൽ കടുപ്പിച്ചേക്കും
അതേസമയം, അഞ്ചാമതും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ കർഷകരെ അറിയിച്ചിട്ടുണ്ട്. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ കർഷകർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്ര കാർഷിക മന്ത്രി അർജുൻ മുണ്ട കർഷകരെ അഞ്ചാമത്തെ ചർച്ചക്ക് ക്ഷണിച്ചത്. ചർച്ചക്ക് തന്നെയാണ് സമാധാന മാർഗത്തിൽ പ്രതിഷേധിക്കുന്ന കർഷകർക്കും താല്പര്യം. എന്നാൽ കേന്ദ്ര സർക്കാർ ക്ഷണത്തിന് കർഷകർ ഇതുവരെയും മറുപടി നൽകിയിട്ടില്ല. സംയുക്ത കിസാൻ മോർച്ച നാളെ യോഗം ചേർന്ന് തുടർ നടപടികൾ ആലോചിക്കും.
Read More…..
- പകയും പ്രതികാരവും: ‘കടകൻ’ ട്രെയിലർ പുറത്തിറങ്ങി| ‘Kadakan’ trailer
- അവാർഡ് നല്കുന്നതിനിടെ നയൻതാരയെ ചുംബിച്ചു ഷാരൂഖ് ഖാൻ: വൈറലായി വീഡിയോ|Shah Rukh Khan|Dadasaheb Phalke|Nayanthara
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന
















