ഡല്‍ഹി: എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ എം.പിക്ക് ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ഓഫ് ദി ലീജിയൻ ഓഫ് ഓണർ സമ്മാനിച്ചു.ഡല്‍ഹിയിലെ ഫ്രഞ്ച് സ്ഥാനപതിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ സെനറ്റ് ചെയർമാൻ ഗെരാർഡ് ലാർച്ചറാണ് സമ്മാനിച്ചത്.