ഗസ്സ: ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിർത്തി വേൾഡ് ഫുഡ് പ്രോഗ്രാം. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾക്ക് സുരക്ഷയില്ലാത്തതാണ് ഭക്ഷ്യവിതരണം നിർത്താനുള്ള പ്രധാനകാരണം. ഇതിനൊപ്പം ഗസ്സയിലെ ക്രമസമാധനില തകർന്നതും വിതരണം നിർത്താൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഭക്ഷ്യവിതരണം നിർത്തുന്നത് നിസ്സാരമായി എടുത്ത തീരുമാനമല്ല. ഭക്ഷ്യവിതരണം നിർത്തിയാൽ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് അറിയാം. പക്ഷേ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ട്രക്കുകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ നിലപാട്. ട്രക്കിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് മൂന്നാഴ്ച മുമ്പ് ഭക്ഷ്യവിതരണം നിർത്തിയിരുന്നു. തുടർന്ന് വിതരണം പുനഃരാരംഭിച്ചപ്പോൾ ഞായറാഴ്ചയും തിങ്കളാഴ്ചയും ട്രക്കുകൾക്ക് നേരെ വെടിവെപ്പുണ്ടായി. വിശപ്പുകൊണ്ട് വലയുന്ന ജനങ്ങൾ ട്രക്കുകളിലെ ജീവനക്കാരെ ആക്രമിച്ച് സാധനങ്ങൾ എടുത്ത് കൊണ്ടുപോകുന്നതും വെല്ലുവിളിയാണെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കുന്നത്.
ഗസ്സ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 23 ലക്ഷം ജനങ്ങളെ പട്ടിണി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടയിലാണ് വീണ്ടും ഗസ്സയിലേക്കുള്ള സഹായം നിർത്തിയത്.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ