തിരുവനന്തപുരം: സംസ്ഥാനത്ത് ജ്വല്ലറികളിലും ആഭരണ നിർമ്മാണ യൂണിറ്റുകളിലും തൊഴിൽവകുപ്പ് നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് നിരവധി തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തി. കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ് മെന്റ് നിയമം, മിനിമം വേതന നിയമം,പെയ്മെന്റ് ഓഫ് വേജസ് ആക്ട്, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട്, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം, ഇരിപ്പിടാവകാശം, ബാലവേല എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
സംസ്ഥാന വ്യാപകമായി 119 സ്ഥാപനങ്ങൾ നടന്ന പരിശോധനയിൽ 159 ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും കണ്ടെത്തി. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധി ക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ലേബർ കമ്മീഷണർ ഡോ. കെ വാസുകി അറിയിച്ചു.
മൂന്ന് റീജണൽ ലേബർ കമ്മീഷണർ മാരുടെയും, 14 ജില്ലാ ലേബർ ഓഫീസർമാരുടെയും 101 അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെയും നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















