കൊൽക്കത്ത: സിഖ് പൊലീസ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവർത്തകർ ഖലിസ്ഥാനിയെന്ന് വിളിച്ച് ആക്ഷേപിച്ചു. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുടെ നേതൃത്വത്തിൽ സന്ദേശ്ഖാലിയിലേക്ക് പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് സംഭവം.
ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ജസ്പ്രീത് സിങ്ങിനെ ഖലിസ്ഥാനിയെന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായി.
പ്രവർത്തകരുടെ അധിക്ഷേപത്തോട് പൊലീസ് ഉദ്യോഗസ്ഥൻ ക്രുദ്ധനായി പ്രതികരിച്ചിരുന്നു. ‘‘ഞാൻ ഈ തലപ്പാവ് വച്ചതുകൊണ്ടാണോ നിങ്ങൾ എന്നെ ഖലിസ്ഥാനി എന്നു വിളിച്ച് അധിക്ഷേപിക്കുന്നത്? ഇതിനെതിരെ ഞാൻ നടപടി സ്വീകരിക്കും. എന്റെ മതത്തെ അവഹേളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. ഞാൻ നിങ്ങളുടെ മതത്തെയും അവഹേളിക്കുന്നില്ല’’ – പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തെ അപലപിച്ച് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തുവന്നു.
‘‘ആദരണീയരായ നമ്മുടെ സിഖ് സഹോദരീസഹോദരൻമാരെ കരിവാരിത്തേക്കാനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായിത്തന്നെ അപലപിക്കുന്നു. നമ്മുടെ രാജ്യത്തിനായി അവർ സഹിക്കുന്ന ത്യാഗവും ഈ രാജ്യത്തോടുള്ള അവരുടെ അടിയുറച്ച ബന്ധവും എക്കാലവും ബഹുമാനിക്കപ്പെടുന്നതാണ്’ – മമത ബാനർജി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘‘ബംഗാളിലെ സാമൂഹിക സൗഹാർദം എന്തു വിലകൊടുത്തും സംരക്ഷിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യും. അതിനെ തകർക്കാനുള്ള ശ്രമങ്ങൾ തടയുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കും’’ – മമത പറഞ്ഞു.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















