കൊടുമ്പ് : മതത്തെയും ചരിത്രത്തെയും ദുരുപയോഗം ചെയ്ത് അധികാരത്തിൽ തുടരാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നതെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ശ്രീ. അശോകൻ ചെരുവിൽ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നാടക – തിരക്കഥാ – ഗാനരചനാ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളും അതീവ പ്രതിസന്ധിയിലാണെന്ന് സർവ്വേകൾ വെളിവാക്കുന്നു. ഇതിനെ മറച്ചു പിടിക്കാൻ മതത്തിന്റെ പേരിൽ കലഹങ്ങൾ അഴിച്ചുവിട്ട് രാജ്യത്തെ ശിഥിലമാക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. ഇന്ത്യയെ രക്ഷിക്കാനുള്ള സർഗാത്മക സമരമുഖങ്ങൾ തുറക്കാൻ എഴുത്തുകാരും കലാകാരന്മാരും തയ്യാറാകണമെന്ന് ശ്രീ.അശോകൻ ചരുവിൽ കൂട്ടിച്ചേർത്തു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ട്രഷറർ ശ്രീ.ടി.ആർ. അജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംഗീത നാടക അക്കാദമി സെക്രട്ടറിയും ശില്പശാല ക്യാമ്പ് ഡയറക്റ്ററുമായ ശ്രീ.കരിവെള്ളൂർ മുരളി ശില്പശാലയെ കുറിച്ചുള്ള വിശദീകരണം നൽകി. ശ്രീമതി.പി.എൻ.സരസമ്മ ആശംസപ്രസംഗം നടത്തി.
ശ്രീ.എം.കെ.മനോഹരൻ, ശ്രീ.രാവുണ്ണി, ഡോ.സി.പി.ചിത്രഭാനു, ഡോ.കെ.കെ.സുലേഖ, അഡ്വ.ഡി.സുരേഷ്‌കുമാർ, ശ്രീ.ജിനേഷ് കുമാർ എരമം, പ്രൊഫ.പി.ഗംഗാധരൻ, ശ്രീ.എ.ഗോകുലേന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടായി. ജില്ലാ സെക്രട്ടറി ആർ. ശാന്തകുമാരൻ സ്വാഗതവും, എ.കെ. ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു.
Read more ….
- വില്‍പ്പന 100,000 യൂണിറ്റ് മറികടന്ന് ജോയ് ഇ-ബൈക്ക്
- കിഫ്‌ബി ഇടപാട് തന്നെ കൊള്ള:കേരളത്തെ കടക്കെണിയിൽ ആക്കി:തോമസ് ഐസക്കിനെതിരെ പി.സി ജോര്‍ജ്ജ്
- രണ്ടുകിലോമീറ്ററോളം രോഗിയെ കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചു:ഗതാഗത സൗകര്യമില്ല
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാടകം, ഗാനം, ഷോർട് ഫിലിം രചയിതാക്കളായ 50 പേർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. ശ്രീ.പി.ഗംഗാധരൻ, ഡോ.ജിനേഷ് കുമാർ എരമം, ശ്രീ.ഷെറി ഗോവിന്ദ്, ശ്രീ.സുരേഷ്ബാബു ശ്രീസ്ഥ, ശ്രീ.കെ.വി.ഗണേഷ്, ശ്രീമതി.ബീന സജീവ്, ശ്രീ.രാവുണ്ണി, ശ്രീ.നന്ദജൻ, ശ്രീ.സഹീർ അലി, ശ്രീ.അനീഷ് രാജു, ശ്രീ.എം.അജയകുമാർ, ശ്രീ.അംബരീഷ് ജി വാസു, ശ്രീ.ബൈജുരാജ്, ശ്രീ.രാജീവ് പിള്ളത്ത് , ശ്രീ.മാവൂർ വിജയൻ, ശ്രീ.മൽക്കോംസ്, ശ്രീ.ഫാറൂഖ് അബ്ദുൽ റഹിമാൻ, ശ്രീ.ജലീൽ ടി കുന്നത്ത്, ശ്രീ.സലിം രാജ്, ശ്രീ.യു.കെ.സുരേഷ് കുമാർ, അഡ്വ.സഫിയ സുധീർ, ശ്രീ.ജോഷി ഡോൺബോസ്‌കോ തുടങ്ങിയവർ ശില്പശാലയിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ശില്പശാല 21ന് സമാപിക്കും.