മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല

ഡൽഹി : കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ്. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെയാണ് കമല്‍നാഥ് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തത്. ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലേക്ക് എത്തുന്നത് സംബന്ധിച്ച കൂടിയാലോചന യോഗമായിരുന്നു . മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്‍വാരി അധ്യക്ഷത വഹിച്ച യോഗത്തിലാണ് കമല്‍നാഥ് പങ്കെടുത്തത്. 

 

പാര്‍ട്ടി വിടുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ രാഹുല്‍ഗാന്ധി കമല്‍നാഥുമായി സംസാരിച്ചതായാണ് പുറത്ത് വരുന്ന വിവരം. മകനും ചിന്ദ്വാര എംപിയുമായ നകുല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി തുടരുകയാണ്. നിലവില്‍ രണ്ട് പേരും മധ്യപ്രദേശില്‍ നിന്ന് ദില്ലിയില്‍ എത്തിയിട്ടുണ്ട്. കമല്‍നാഥും നകുല്‍നാഥുമായി അടുപ്പം പുലർത്തുന്ന മൂന്ന് എംഎല്‍എമാരും ദില്ലിയില്‍ തുടരുന്നുണ്ട്.

    

Read more  : 

    

മധ്യപ്രദേശ് നിയമസഭ തെര‍ഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ കമല്‍നാഥിനെ മാറ്റി പിസിസി അധ്യക്ഷ സ്ഥാനം ജിത്തു പട്‍വാരിക്ക് നല്‍കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. രാജ്യസഭ സീറ്റും കമല്‍നാഥിൻറെ താല്‍പ്പര്യത്തിന് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകാൻ കമല്‍നാഥ് താല്‍പ്പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇതുവരെ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ കമല്‍നാഥ് തള്ളിയിട്ടില്ലെന്നതാണ് വസ്തുത.

  

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക