ആവശ്യമായ ചേരുവകൾ
വെണ്ണ –1 കപ്പ്
ബ്രൗൺഡ് ഷുഗർ – 1 1/2 കപ്പ്
മുട്ട –4 എണ്ണം
ബേക്കിങ് പൗഡർ – 2 ചെറിയ സ്‌പൂൺ
വനില എസൻസ് – 2 ചെറിയ സ്‌പൂൺ
മൈദ – 2 കപ്പ്
ചിരവിയ തേങ്ങ – 3/4 കപ്പ്
തയാറാക്കുന്ന വിധം
അവ്ൻ നേരത്തേ 300 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കുക. ഒരുപാത്രത്തിൽ അലുമിനിയം ഫോയിലിൽ വെണ്ണ പുരട്ടി വയ്‌കുക. ഒരു ബ്ലെണ്ടറിൽ ആദ്യത്തെ അഞ്ച് ചേരുവകൾ നന്നായി യോജിപ്പിക്കുക.
അതിനുശേഷം ബ്ലെണ്ടറിന്റെ സ്‌പീഡ് കുറച്ച് മൈദ ഇട്ട് വീണ്ടും യോജിപ്പിക്കുക. ഇതിലേക്ക് ചിരവിയ തേങ്ങ ഇട്ട് നന്നായി യോജിപ്പിക്കുക.
നേരത്തെ തയാറാക്കിയ പാത്രത്തിൽ മാവ് ഇട്ട് ബേക്ക് ചെയ്യുക
Read more :
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക