ആവശ്യമായ ചേരുവകൾ
കൈമ അരി – 3 ഗ്ലാസ്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
ചെറിയ ഉള്ളി – 10
പച്ചമുളക് – 3
ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട, ബേ ലീവ്സ്, കറിവേപ്പില – ആവശ്യത്തിന്
വെള്ളം – 4 1/2 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപ്പാൽ – 1 ഗ്ലാസ്
അലങ്കരിക്കാൻ
എണ്ണ – 2 ടേബിൾ സ്പൂൺ
തേങ്ങ ചിരണ്ടിയത് – 1 ചെറിയ ബൗൾ നിറയെ
പിസ്ത – 50 ഗ്രാം, വറുത്തു പൊടിച്ചത്
തയാറാക്കുന്ന വിധം
ബിരിയാണി തയാറാക്കാനുള്ള പാത്രം ചൂടായിക്കഴിയുമ്പോൾ എണ്ണയൊഴിച്ച് ചെറിയഉള്ളി, പച്ചമുളക്, ഗരം മസാലക്കൂട്ടും ചേർത്തു വഴറ്റണം.
നന്നായി വഴന്ന ശേഷം ഇതിലേക്കു വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കണം.
ആവശ്യത്തിന് ഉപ്പും വെള്ളത്തിൽ ചേർക്കണം. വെള്ളം തിളച്ചു കഴിഞ്ഞ് ഇതിലേക്കു തയാറാക്കി വച്ച തേങ്ങാപ്പാൽ ഒഴിച്ച് കഴുകിവാരിയ ബിരിയാണി അരിയും ചേർക്കാം.
പാത്രം മൂടിവച്ച് വേവിച്ചെടുക്കണം. ചോറ് വെന്തു കഴിഞ്ഞാൽ ഇതിലേക്കു വറുത്ത തേങ്ങയും പിസ്തയും ചേർത്ത് കഴിക്കാം
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















