ആവശ്യമായ ചേരുവകൾ
1. വെർമിസെല്ലി – 20 ഗ്രാം
2. എണ്ണ – ഒരു വലിയ സ്പൂൺ
3. കായം – ഒരു നുള്ള്
കടുക് – കാൽ ചെറിയ സ്പൂൺ
4. കറിവേപ്പില അരിഞ്ഞത് – കുറച്ച്
ഇഞ്ചി അരിഞ്ഞത് – അര ചെറിയ സ്പൂൺ
പച്ചമുളക് – ഒന്നിന്റെ പകുതി അരിഞ്ഞത്
സവാള – ഒരു വലിയ സ്പൂൺ
5. ചെറുപയർ മുളപ്പിച്ചത് – ഒരു വലിയ സ്പൂൺ
6. വെള്ളം- രണ്ടു വലിയ സ്പൂൺ
7. മല്ലിയില അരിഞ്ഞത് – കുറച്ച്
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
മയം പുരട്ടിയ ചീനച്ചട്ടിയിൽ വെർമിസെല്ലി ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു മാറ്റുക. എണ്ണ ചൂടാക്കി, കായവും കടുകും മുപ്പിച്ചശേഷം നാലാമത്തെ ചേരുവ ചേർത്തു മെല്ലെ വഴറ്റുക.
ഇതിലേക്ക് ചെറുപയർ മുളപ്പിച്ചതു ചേർത്തിളക്കി, വെള്ളവും ചേർത്തു തിളപ്പിക്കുക. ഇതിനു മുകളിലേക്ക് വറുത്ത വെർമിസെല്ലി വിതറി പാകത്തിനുപ്പും ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. ഏതാനും സെക്കൻഡ് അടച്ചുവെയ്ക്കണം.
ചൂടോടെ മല്ലിയിലയും നാരങ്ങാനീരും ചേർത്തു വിളമ്പാം
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക