ആവശ്യമായ ചേരുവകൾ
1. വെണ്ണ – ഒരു വലിയ സ്പൂൺ
2. സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
3. ഗ്രീൻപീസ് വേവിച്ച് തരുതരുപ്പായി പൊടിച്ചത് – 50 ഗ്രാം
തക്കാളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
മല്ലിയില – ഒരു ചെറിയ സ്പൂൺ
റൊട്ടിപ്പൊടി – ഒരു ചെറിയ സ്പൂൺ
4. മുട്ട – ഒന്ന്
5. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
6. മല്ലിയില – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
വെണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി നല്ല ചൂടായശേഷം വാങ്ങിവയ്ക്കുക.
മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തടിച്ചശേഷം വഴറ്റിയ ചേരുവകളും ചേർത്തിളക്കുക. ചൂടായ തവയിൽ ഒഴിച്ച് ഇരുവശവും വേവിക്കുക.
മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പണം
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക