വാൾനട്ട് ഒരു സൂപ്പർ ഫുഡ് ആണ്, കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തു, നിരവധി ​ഗുണങ്ങൾ

കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ച് രക്ഷിതാക്കൾ പലപ്പോഴും ആശങ്കാകുലരായിരിക്കും. ശാരീരികവും മാനസികവുമായ വളർച്ചയുടെ ഘട്ടത്തിൽ കുട്ടികളുടെ ആരോ​ഗ്യശീലങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു. കുട്ടികളുടെ ഭക്ഷണത്തിൽ വാൾനട്ട് ചേർക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.

പോഷകങ്ങൾ: കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പോഷക​ഗുണങ്ങൾ നിറഞ്ഞതാണ് വാൾനട്ട്. ഒമേ​ഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, ഫൈബർ എന്നിവയുൾപ്പെടെ നിരവധി പോഷക ​ഗുണങ്ങൾ നിറഞ്ഞതാണ് വാൾനട്ട്. ഇവ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ വളരെ പ്രധാനപ്പെട്ടതാണ്.

മസ്തിഷ്കത്തിന്റെ ആരോ​ഗ്യം: കോശങ്ങളുടെ ആരോ​ഗ്യം മികച്ചതാക്കുന്നതിന് ഒമേ​ഗ 3 ഫാറ്റി ആസിഡ് വളരെയധികം ​ഗുണം ചെയ്യുന്നു. ഇവ മസ്തിഷ്ക ആരോ​ഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ബുദ്ധിശക്തി മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോ​ഗ്യം: ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്ന മികച്ച ഭക്ഷണമാണ് വാൾനട്ട്. എല്ലുകളുടെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളും ഇതിൽ അടങ്ങിയിരിക്കുന്നു.കുട്ടികളുടെ ഡയറ്റിൽ വാൾനട്ട് ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കുന്നു. കുട്ടികൾക്ക് മികച്ച രോ​ഗപ്രതിരോധ ശേഷി ഉണ്ടാകുന്നതിനും ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതിനും വാൾനട്ട് സഹായിക്കുന്നു.

Read More…..

വാൾനട്ടിൽ മികച്ച അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതിനും അമിതഭാരം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് ആരോ​ഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോ​ഗം, ചില കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.