വ്യായാമങ്ങൾ ചെയ്തുകഴിഞ്ഞാൽ കഴിക്കാവുന്ന ആരോഗ്യപരമായ ഒന്നാണ് നട്ടി ചോക്കലേറ്റ് ബനാന സ്മൂത്തി.ഈന്തപ്പഴം, വാഴപ്പഴം, ഓട്‌സ്,വെണ്ണ, കൊക്കോ പൗഡർ, പാൽ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്.
തികച്ചും സ്വാദിഷ്ടമായതും മികച്ച ഊർജ്ജത്തിനും കൂടിയുള്ള ഒരു ലഘുഭക്ഷണം കൂടിയാണിത്.നട്ടി ചോക്ലേറ്റ് ബനാന സ്മൂത്തി 5 മിനിറ്റിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ് , നിങ്ങളുടെ കുട്ടികൾക്ക് പ്രഭാതഭക്ഷണമായി ഇത് വിളമ്പാം, കാരണം ഇത് നിങ്ങളുടെ കുട്ടിയെ ഊർജസ്വലതയുള്ളവരാക്കി മാറ്റുന്നു
ചേരുവകൾ
.വാഴപ്പഴം-2 (പഴുത്തത്)
.വെണ്ണ-2 ടേബിൾസ്പൂൺ
.ഈന്തപ്പഴം-4
.ഓട്സ്-2 ടേബിൾസ്പൂൺ
.കൊക്കോ പൗഡർ-1 ടേബിൾസ്പൂൺ
.ചിയ വിത്തുകൾ-1 ടീസ്പൂൺ(ടോപ്പിങ്ങിനായി)
Read more ….
- Kumbil Appam | വായിൽ അലിഞ്ഞുപോകും കുമ്പിൾ അപ്പം
- Carrot Capsicum Thoran | കാരറ്റ് കാപ്സിക്കം തോരൻ റെസിപ്പി
- skin brightening | മുഖത്തിനു നിറം വെക്കാനും മിനുസമാക്കാനും തൈര് ഇങ്ങനെ ചെയ്താൽ മതി
- Dark circles | കണ്ണിനു ചുറ്റുമുള്ള കറുത്തനിറം നിങ്ങളെ അലട്ടുന്നുണ്ടോ
- cough and cold | ചുമ വില്ലനായി മാറുന്നുണ്ടോ? വീട്ടിലിരുന്നുതന്നെ മാറ്റിയെടുക്കാം
തയ്യാറാക്കുന്നവിധം
നട്ടി ചോക്ലേറ്റ് ബനാന സ്മൂത്തി റെസിപ്പി ഉണ്ടാക്കാൻ തുടങ്ങാൻ, ഒരു ബ്ലെൻഡറിൽ പഴുത്ത ഏത്തപ്പഴം, പാൽ, ഈന്തപ്പഴം,വെണ്ണ, ഓട്സ്, കൊക്കോ പൗഡർ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
നട്ടി ചോക്ലേറ്റ് ബനാന സ്മൂത്തി റെസിപ്പി ഒരു ഗ്ലാസിലേക്ക് മാറ്റി, മുകളിൽ ചിയ വിത്തുകൾ ചേർത്ത് തണുപ്പിച്ച് വിളമ്പുക.