പണ്ടുകാലത്തെ ഓർമ്മകൾ പൊടിതട്ടിയെടുക്കാൻ ചില വിഭവങ്ങൾക്ക് കഴിയും.അത്തരമൊന്നാണ് കുമ്പിൾ അപ്പം .വൈകുന്നേര സമയത്തെ മികച്ചതാക്കാനും എല്ലാവരും ചേർന്നിരുന്നുള്ള സന്തോഷത്തിനും കുമ്പിൾ അപ്പത്തിന് കഴിയും
വീട്ടിൽ ലഭ്യമാകുന്ന സാധങ്ങൾ കൊണ്ട് വളരെ എളിയപ്പത്തിൽ സ്വാദിഷ്ടമായ കുമ്പിൾ അപ്പം തയാറാക്കിഎടുക്കാവുന്നതാണ്.ഇലക്കുളിൽ നിറച്ച് ആവിൽ വേവിച്ച് എടുത്ത് കഴിഞ്ഞാൽ ഉണ്ടാകുന്ന മണം നമ്മളെ വേറെ ലോകത്തേക്ക് തന്നെ എത്തിക്കും.
ചേരുവകൾ
.ഗോതമ്പ് മാവ്-1 കപ്പ്
.വാഴപ്പഴം-3(പഴുത്തത്)
.തേങ്ങ-1/2 കപ്പ്
.ശർക്കര-3 ടേബിൾസ്പൂൺ
.ഏലം-1 ടീസ്പൂൺ
Read more ….
- Dark circles | കണ്ണിനു ചുറ്റുമുള്ള കറുത്തനിറം നിങ്ങളെ അലട്ടുന്നുണ്ടോ
- ഗവർണർ വയനാട്ടിലേക്ക്; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങുടെ വീടുകൾ സന്ദർശിക്കും
- ശരീരത്തിലെ ചൂട് സ്വാഭാവികമായി കുറയ്ക്കാൻ , അറിഞ്ഞിരിക്കാം ഇവയെല്ലാം
- Carrot Capsicum Thoran | കാരറ്റ് കാപ്സിക്കം തോരൻ റെസിപ്പി
- Andhra Stuffed Brinjal | അത്താഴത്തിനു ഇനി ആന്ധ്രാ സ്റ്റഫ്ഡ് വഴുതന
തയ്യാറാക്കുന്നവിധം
കുമ്പിൾ അപ്പം ഉണ്ടാക്കുന്നതിനായി ഒരു പാത്രത്തിൽ ഗോതമ്പ് പൊടി, ഏലയ്ക്കാപ്പൊടി, തേങ്ങ എന്നിവ ചേർക്കുക.നേന്ത്രപ്പഴം തൊലി കളഞ്ഞ് നന്നായി ചതച്ച് ഗോതമ്പ് പൊടിയിൽ ചേർത്ത് കുഴച്ചെടുക്കുക. എല്ലാ ചേരുവകളും നന്നായി ചേരുന്നതുവരെ ഇളക്കുക.ഒരു ചെറിയ പാൻ ചൂടാക്കി ശർക്കരയും ¼ കപ്പ് വെള്ളവും ചേർത്ത് ശർക്കര പൂർണ്ണമായും ഉരുകുന്നത് വരെ ചൂടാക്കുക.
ഈ ഉരുകിയ ശർക്കര പൊടിച്ച മിശ്രിതത്തിലേക്ക് ചേർക്കുക, അവയെല്ലാം യോജിപ്പിച്ച് ഒരു സ്റ്റിക്കി മിശ്രിതം രൂപപ്പെടുത്താൻ ആരംഭിക്കുക.
അതിനു ശേഷം നമ്മുക്ക് ആവിയിൽ വേവിക്കുന്നതിനായി വെള്ളം വെക്കാം
അതിനുശേഷം നമ്മുക് ഇലയിൽ കുഴച്ചുവെച്ചത് കുറച്ച് കുറച്ചായി കോൺ ആകൃതിയിൽ നിറച്ച് ആവിയിൽ വെക്കാവുന്നതാണ് 15 മിനുട്ട് എങ്കിലും ആവിയിൽ വേവിക്കാൻ വെക്കുക. അതിനു ശേഷം നമ്മുക്ക് കഴിക്കാവുന്നതാണ്.