skin brightening | മുഖത്തിനു നിറം വെക്കാനും മിനുസമാക്കാനും തൈര് ഇങ്ങനെ ചെയ്താൽ മതി

മുഖത്തിനു നിറം വെക്കുവാനും മിനുസപ്പെടുത്തുവാനും നമ്മൾ പലപ്പോഴും പലതും മുഖത് പരീക്ഷിക്കുകയും എന്നാൽ നമ്മൾ വിചാരിച്ചത്ര തന്നെ ഗുണമേന്മ ലഭിക്കാതെ നിരാശപ്പെട്ടിട്ടുള്ളവർ ആയിരിക്കും നിങ്ങളും എന്നാൽ ഇനി നിരാശപ്പെടേണ്ടതില്ല കാരണം വീട്ടിൽ കിട്ടാവുന്ന മൂന്നു ചേരുവകൾ വെച്ച് തന്നെ നമ്മുക്ക് നമ്മൾ വിചാരിക്കുന്ന റിസൾട്ട് കിട്ടുന്നതാണ് നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കു.

തൈര് 

തൈര് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്. ഇത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ മാത്രമല്ല, ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നു കൂടിയാണ്.

കറ്റാർ വാഴ ​

ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്. ദിവസവും മുഖത്തു പുരട്ടിയാല്‍ ചർമത്തിനു നിറം നൽകാൻ സഹായിക്കുന്ന ഒന്നാണിത്. ആന്റി ഓക്‌സിഡന്റുകളാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. കറ്റാര്‍വാഴ കൊണ്ട് നല്ല രീതിയിലെ ചര്‍മ്മ സംരക്ഷണം സാധ്യമാണ്.

ഓറഞ്ച് തൊലി ​

പലതരം പോഷകങ്ങളുടെ ഉറവിടമായ ഓറഞ്ച് തൊലി പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മരുന്നാക്കാവുന്ന ഒന്നാണ് ഓറഞ്ച് ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം കാണില്ല. വൈറ്റമിന്‍ സിയുടെ സമ്പുഷ്ടമായ ഉറവിടമാണിത്. ശരീരത്തിനും ചര്‍മത്തിനുമെല്ലാം തന്നെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നും. ചര്‍മത്തിന് നിറം നല്‍കാനും മിനുസം നല്‍കാനും ഇതേറെ നല്ലതാണ്.

Read more ….

ഇത് തയ്യാറാക്കുന്നതിനായി നാം കഴിയ്ക്കുന്ന ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിയ്ക്കാം ഇതല്ലെങ്കില്‍ വാങ്ങാനും ലഭിയ്ക്കും. ഏത് ചേരുവയാണെങ്കിലും നല്ല ശുദ്ധമായ ചേരുവകള്‍ ഉപയോഗിച്ചാലേ ഗുണകരമാകൂ. തൈരില്‍ പാകത്തിന് ഓറഞ്ച് പൊടിയും കറ്റാര്‍വാഴ ജെല്ലും കൂടിച്ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. ഇത് 20 മിനിറ്റ് കഴിഞ്ഞ് കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്ന് ദിവസം ചെയ്യുമ്പോള്‍ ഗുണമുണ്ടാകും.ഇത്  നിങ്ങളുടെ നിറം വീണ്ടെടുക്കാനും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.