ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് – 2 എണ്ണം പുഴുങ്ങിയത്
ഗോതമ്പ് പൊടി – 2 കപ്പ്
റവ – 2 ടേബിൾസ്പൂൺ
ജീരകം – 1 ടീസ്പൂൺ
അയമോദകം – 1/2 ടീസ്പൂൺ
മുളകുപൊടി- 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മല്ലിയില – 1 ടേബിൾസ്പൂൺ അരിഞ്ഞത്
ഉപ്പ് – അവശ്യത്തിന്
വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക.
ഇതിലേക്ക് ഗോതമ്പ്പൊടി, റവ, ജീരകം, അയമോദകം, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിയില അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക. ഇതിൽ നിന്ന് നാരങ്ങ വലുപ്പത്തിൽ മാവ് എടുത്ത് കുറച്ച് കട്ടിയായി പരത്തി എടുക്കുക .
പരത്തിയ പൂരി ചൂടായ എണ്ണയിൽ ഇടുക, ഒരു തവി കൊണ്ട് എല്ലാ വശവും അമർത്തി കൊടുക്കുക അപ്പോൾ നന്നായി പൊങ്ങി വരും.
രണ്ടു വശവും തിരിച്ചിട്ട് നന്നായി വറുത്തെടുക്കുക. രുചികരമായ ആലു പൂരി തയ്യാർ.
പരത്തുമ്പോൾ കുറച്ച് കട്ടിയായി പരത്തിയാൽ പൂരി നന്നായി പൊങ്ങി വരും
Read more:
- ഇന്ത്യൻ വിദ്യാർഥികൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല; തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ
- ട്രംപിനെതിരായ ക്രിമിനൽ വിചാരണ മാർച്ച് 25ന്
- കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി ഒഴിവാക്കി
- പ്രിയങ്ക ഗാന്ധി ആശുപത്രിയിൽ; യു.പിയിലെ ഭാരത് ജോഡോ ന്യായ് യാത്രക്കില്ല
- സഹോദരിയുടെ രക്ഷാകർതൃത്വം നിയമപരമായ അവകാശമല്ലെന്നു സുപ്രീം കോടതി നിരീക്ഷണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക