അഫ്ഗാനിസ്ഥാൻ ചിക്കൻ വളരെ എളുപ്പത്തിൽ

ചിക്കൻ കറി,ചിക്കൻ ഫ്രൈ തുടങ്ങി പലതരത്തിൽ ആണ് നമ്മൾ ചിക്കൻ വിഭവങ്ങൾ തയ്യാറാക്കുന്നത്.അതിൽ നിന്നും വ്യത്യസ്തമായ ഒരു ചിക്കൻ വിഭവം പരിചയപെടാം.നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കി എടുക്കാവുന്നതാണ് അഫ്ഗാനിസ്ഥാൻ ചിക്കൻ.വളരെ എളുപ്പത്തിലും എന്നാൽ വളരെ ടേസ്റ്റിയുമാണ് ഈ ചിക്കൻ.എരിവ് കുറച്ച്  ഉണ്ടാക്കാവുന്ന ഈ ചിക്കൻ കുട്ടികൾക്കും പ്രിയപെട്ടതാകും.

ചേരുവകൾ 

.ചിക്കൻ –  6 കഷ്ണം 

.സവാള – 1 എണ്ണം

.പച്ചമുളക് – 2എണ്ണം

.ഇഞ്ചി –  ചെറിയ കഷ്ണം

.വെളുത്തുള്ളി – 6 എണ്ണം

.മല്ലിയില – ആവശ്യത്തിന്

.തൈര് – 3 സ്പൂൺ

.ഫ്രഷ് ക്രീം – 3 സ്പൂൺ

.കശുവണ്ടിപരിപ്പ് അരച്ചത് – 3 സ്പൂൺ

.കുരുമുളക് പൊടി – 1 സ്പൂൺ

.ഗരം മസാല – ആവശ്യത്തിന്

.ചാട്ട് മസാല –  ഒരു നുള്ള് 

.ഉപ്പ് – ആവശ്യത്തിന്

Read more :

. ഇനി പലഹാരം വറുക്കുമ്പോൾ പാത്രത്തിൽ കരിഞ്ഞു പിടിച്ചിരിക്കില്ല

. പേൻ ശല്യം രൂക്ഷമോ:ഇതുപോലെ ചെയ്ത് നോക്കിയില്ലേ

. Cashew chamanthi | ഒരു വെറൈറ്റി ചമ്മന്തി ഉണ്ടാക്കാം.. കശുവണ്ടി ചമ്മന്തി

. കേരള കോക്കനട്ട് ഫ്രൈഡ് ബീഫ്

. ഉണക്കച്ചെമ്മീന്‍ ചമ്മന്തിപ്പൊടി

തയാറാക്കുന്ന വിധം

സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ നന്നായി അരച്ചെടുക്കുക.കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഈ അരപ്പു ചേർക്കുക. ശേഷം തൈര്, ഫ്രഷ് ക്രീം, കുരുമുളകു പൊടി, ഗരം മസാല, ചാറ്റ് മസാല എന്നിവ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച്  ഒരുമണിക്കൂർ കുറച്ചു ചാർകോൾ സ്‌മോക്ക് കൊടുത്തു അടച്ചു വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കുക്ക് ചെയ്ത് എടുക്കാം. അടിപൊളി രുചിയുള്ള ചിക്കൻ റെഡി. മസാലയിൽ കുറച്ചു കുങ്കുമ പൂവ് കൂടി ചേർത്താൽ ഒന്ന് കൂടി രുചി കൂടും.