Cashew chamanthi | ഒരു വെറൈറ്റി ചമ്മന്തി ഉണ്ടാക്കാം.. കശുവണ്ടി ചമ്മന്തി

 ആവശ്യമായ ചേരുവകള്‍

കശുവണ്ടി ചുട്ടത്-100 ഗ്രാം

തേങ്ങ-കാല്‍ കപ്പ്

മുളകുപൊടി -മൂന്ന് ടീസ്പൂണ്‍

ഉപ്പ്-പാകത്തിന്

ചെറിയ ഉള്ളി-രണ്ട് എണ്ണം

തയ്യാറാക്കുന്ന വിധം 

   കശുവണ്ടി അടുപ്പിലിട്ട് ചുട്ട് തൊണ്ട് തല്ലിപ്പൊടിച്ച് അകത്തെ പരിപ്പ് എടുക്കുക. 

   ഇതിനോടൊപ്പം മേല്‍പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി റെഡി. 

    ഈ ചമ്മന്തിയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കടുക് പൊട്ടിച്ചെടുത്താല്‍ കശുവണ്ടി ചട്നിയായി. ഇത് ദോശക്കൊപ്പം കഴിക്കാം. വേറിട്ട രുചി ഉറപ്പ്.  

Read more:

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക