ജോലിക്കു പോകുന്നവർക്കും, പഠിക്കാൻ പോകുന്നവർക്കും രാവിലെ എഴുന്നേറ്റ് കറികൾ ഉണ്ടാക്കുക എന്നത് വലിയൊരു ടാസ്ക് ആണ്. സമയംക് ലഭിക്കാൻ എളുപ്പത്തിൽ എന്തെങ്കിലും ഉണ്ടാക്കാൻ മാത്രമേ എല്ലാവരും നോക്കുകയുള്ളു. അങ്ങനെയാണെങ്കിൽ നിങ്ങള്ക്ക് പറ്റിയൊരു തോരൻ റെസിപ്പി ഉണ്ട്. ചെറിയ ഉള്ളി തോരൻ.
ചെറിയ ഉള്ളി തോരൻ മൂന്നു ദിവസം വരെ കേടുകൂടാതെ കഴിക്കാം. ഫ്രിഡ്ജിൽ വയ്ക്കാതെ കഴിക്കാൻ പറ്റുന്ന തോരനാണിത്.
ആവശ്യമായവ
- ചെറിയ ഉള്ളി – അരക്കിലോ (500 gm)
- തിരുമ്മിയ തേങ്ങാ – 1 കപ്പ്
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി – 1/2 ടേബിൾസ്പൂൺ
- കുരുമുളകുപൊടി – 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവിശ്യത്തിന്
- വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
- തേങ്ങാക്കൊത്ത് – 2 ടേബിൾസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉണക്കമുളക് – 3 എണ്ണം
തയാറാക്കുന്ന വിധം
ആദ്യം ഉള്ളി പൊളിച്ചു വട്ടത്തിൽ ചെറുതായി അരിഞ്ഞു എടുക്കണം. പാൻ ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം ഇതിലേക്ക് കടുക് ഇട്ടു പൊട്ടുമ്പോൾ ഉണക്ക മുളക് ഇടണം അതിന് ശേഷം ഉള്ളി ഇട്ടു വഴറ്റണം. ഉള്ളി ഒന്ന് സോഫ്റ്റ് ആകുമ്പോൾ തേങ്ങ കൊത്തു ഇട്ടു ഇളക്കി ഇതിലേക്ക് തേങ്ങ തിരുമ്മിയത് മുളകുപൊടി, മല്ലി പൊടി, കുരുമുളകുപൊടി മഞ്ഞൾപ്പൊടി കറിവേപ്പില ഇട്ടു ഒന്ന് അടച്ചു വെച്ച് ഒരു രണ്ടു മിനിറ്റു കഴിഞ്ഞു ഇളക്കി കൊടുക്കണം.
- read more…
- ഒഴിച്ച് കറിയായി ചോറിനൊപ്പം രസം കൂട്ടാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- മൂന്നു ദിവസം മുൻപ് വാങ്ങിയ വണ്ടിക്ക് ബ്രയ്ക്കുമില്ല, ഗിയറുമില്ല: ടാറ്റ പഞ്ച് ഇവിക്കെതിരെ യുവാവിന്റെ പരാതി
- ക്ളോറിൻ വെള്ളവും മുടി കൊഴിച്ചിലുമാണോ നിങ്ങളുടെ പ്രശ്നം? ഈ ട്രിക്കുകൾ മാത്രം പിന്തുടർന്നാൽ മതി ഏത് മുടി കൊഴിച്ചിലും ഒരാഴ്ച കൊണ്ട് നിൽക്കും
- അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി
ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി കൊടുക്കാം. ഉള്ളി പാനിൽ അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കണം. ഉള്ളി നല്ലതു പോലെ മൊരിഞ്ഞു വന്നതിന് ശേഷം വാങ്ങി വയ്ക്കാം