ഒഴിച്ച് കറിയായി ചോറിനൊപ്പം രസം കൂട്ടാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഉച്ചയ്ക്ക് ചോറിനൊപ്പം എന്തെങ്കിലും കറി ഒഴിക്കാനില്ലെങ്കിൽ ഊണ് ഒരു സുഖമില്ലായിരുന്നു എന്ന് പറയുന്നവർണ് നമ്മളിൽ പലരും. മിക്കവാറും എല്ലാവരും തെരഞ്ഞെടുക്കുന്നത് മോരും, രസവുമായിരിക്കും. തക്കാളി, ഗ്രാമ്പു, കുരുമുളക് പൊടി തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി തയാറാക്കുന്ന രസത്തിനു നിരവധി ഗുണങ്ങളുണ്ട്  

രസം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം 

രസത്തിൽ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞൾ, കുരുമുളക്, കടുക്, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളിൽ ഒന്നാക്കി മാറ്റുന്നു. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം.

നിയാസിൻ, വൈറ്റമിൻ എ, സി, ഫോളിക് ആസിഡ്, തയാമിൻ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള കുരുമുളകിന്റെ ഉപയോഗം ദഹനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നു. രസത്തിൽ ചേർത്തിരിക്കുന്ന പുളിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ചെറുപ്പവും സുന്ദരവുമായി നിലനിർത്താൻ സഹായിക്കുന്നു. 

മലബന്ധം പോലുള്ള വയർ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കൂടിയാണ് രസം. പുളിയിൽ സമ്പന്നമായ അളവിൽ ഡയറ്ററി ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. രസത്തിൽ അടങ്ങിയിരിക്കുന്ന കുരുമുളകാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് കൂടുതൽ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവർത്തിക്കുന്നു.