വെൺപൊങ്കൽ
ആവശ്യമായ ചേരുവകൾ
പച്ചരി രണ്ടു കപ്പ്
ചെറുപയർ പരിപ്പ് ഒരു കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ട് ടീ സ്പൂൺ
ജീരകം ഒരു സ്പൂൺ
കുരുമുളക് മുഴുവൻ രണ്ട് ടീസ്പൂൺ
കുരുമുളക് പൊടി രണ്ട് ടീസ്പൂൺ
കശുവണ്ടി നാല് ടീസ്പൂൺ
കറിവേപ്പില, നെയ്യ്, എണ്ണ, ഉപ്പ് എന്നിവ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ ഉഴുന്ന് പരിപ്പ് വറുത്തെടുക്കുക. പച്ചരി കഴുകിയെടുത്ത് വറുത്തെടുത്ത പരിപ്പും കൂടി കുക്കറിലിട്ട് എട്ട് കപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് വേവിക്കുക.
മറ്റൊരു പാനിൽ നെയ്യൊഴിച്ച് കശുവണ്ടി വറുത്തെടുത്ത് മാറ്റിവെക്കുക. ഇതേ പാനിൽ എണ്ണ/നെയ്യ് ഒഴിച്ച് കുരുമുളക് മണികൾ ഇടുക. രണ്ട് മിനിറ്റിന് ശേഷം ജീരകം, ഇഞ്ചി, കറിവേപ്പില, കായം എന്നിവ ഓരോന്നായി ചേർക്കുക.
ഇവ ചുവന്ന് വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ഈ മിശ്രിതം വേവിച്ചു വെച്ച അരി-പരിപ്പ് മിശ്രിതത്തിൽ ചേർത്ത് നന്നായി ഇളക്കുക. കുറച്ച് നെയ്യും ചേർക്കണം.
വറുത്തുവെച്ച കശുവണ്ടി കൂടി ഇതിലേക്ക് ചേർത്താൽ വെൺപൊങ്കൽ തയ്യാർ.
തക്കാളി ചട്നി
ആവശ്യമായ ചേരുവകൾ
സവാള അരിഞ്ഞത് വലുത് ഒന്ന്
തക്കാളി അരിഞ്ഞത് ഒന്ന്
വെളുത്തുള്ളി 2 എണ്ണം
പൊടിച്ച കുരുമുളക് അര ടീസ്പൂൺ
വറ്റൽ മുളക് 3 എണ്ണം
കടുക് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
പാനിലേക്ക് എണ്ണയൊഴിക്കുക. മുകളിൽ പറഞ്ഞ എല്ലാ സാധനങ്ങളും ചേർത്ത് നിറം മാറുന്നതുവരെ വഴറ്റിയെടുക്കുക.
തണുത്തിന് ശേഷം ഇത് മിക്സിയിൽ അരച്ചെടുക്കുക. വെൺ പൊങ്കൽ തക്കാളി ചട്നികൂടാതെ സാമ്പാർ, തേങ്ങാ ചട്നി എന്നിവയുടെ കൂടെയും കഴിക്കാവുന്നതാണ്.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക